Manorama Online Latest News

Indiavision Live | Malayalam News Channel

Monday 13 December 2010

ക്നാനായ മിലാന്‍റെ ക്രിസ്മസ് ആഘോഷവും കരോളും ഉജ്വലമായി

ഇറ്റലി: ക്നാനായ കാത്തലിക് അസോസിയേഷന് ഓഫ് മിലാന്‍ ന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ ക്രിസ്മസ് ആഘോഷവും കരോളും ഉജ്വലമായി .ഫാ. ബിജോ കൊച്ചാദം പള്ളിയുടെ കര്‍മികതില്‍ നടന്ന ദിവ്യ ബെലിയോടുകുടി പരിപാടികള്‍ തുടക്കം കുറിച്ചു .തുടര്‍ന്ന്‍ നടന്ന പൊതു സമ്മേളനത്തില്‍ അസോസിയേഷന് പ്രസിഡന്റ് ശ്രി. റ്റോമി കുംബുക്കല്‍ അധ്യഷത വഹിക്കുകയും സെക്രടറി . ശ്രി ബിനീഷ് മണിമലപുറത്ത്‌ സ്വാഗതവും ഫാ.ബിജോ കൊച്ചാദം പള്ളി ക്രിസ്മസ് സന്ദേശം നല്കുകയും ചെയ്തു.പാപമാരുടെ അകമ്പടിയോടു കൂടി ആരംഭിച്ച ഇമ്പo ആര്‍ന്ന കരോള്‍ ഗാനങ്ങള്‍ കാണികള്‍ക്ക് കൌതുകമേറി.പ്രവാസികളായ ക്നാനയകാരുടെ മാതാപിതാക്കളുടെ പ്രതിനിതിയായി ശ്രി. കുര്യാക്കോസ് ആന്സി കുരുപ്പിനകത്തു ദമ്പതികള്‍ ക്രിസ്മസ് കേക്ക് മുറിച്ചു അംഗങ്ങള്‍ക്ക് നല്കുകയും ചെയ്തു . തുടര്ന്ന് സ്നേഹ വിരുന്നും തുടര്‍ന്നുള്ള കലാപരുപടികളും അoഗങ്ങളുടെ കുട്ടായ സഹകരന്നതോടും കുടി അതി ഗoഭിരമായി നടത്തപ്പെട്ടു

Thursday 11 November 2010

രണ്ടാ മത് ഇറ്റാലിയന്‍ ക്നാനായ കണ്‍വന്‍ഷന്‍ സമാപിച്ചു



2010 ഒക്ടോബര്‍ 31, നവംബര്‍ 1 തിയതികളില്‍ റോമില്‍ വെച്ച് നടന്ന രണ്ടാ മത് ഇറ്റാലിയന്‍ ക്നാനായ കണ്‍വന്‍ഷന് തിരച്ചില വിണു. ഒക്ടോബര്‍ 31-താം തീയതി ഉച്ച കഴിഞ്ഞു 4 മണിക്ക് മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും കേരളത്തനിമയില്‍ വസ്ത്രധാരണം ചെയ്ത മലയാളമങ്കമാരുടെ താലപ്പൊലിയുടെയും അകമ്പടിയോടെ വിഷിടതിതികളെ ഉദ്ഘാടന വേദിയിലേക്ക് നയിച്ചു. മോണ്‍.ജേക്കബ്‌ കൊല്ലാപരബില്‍ കണ്‍വന്‍ഷന്‍റെ പതാക ഉയര്‍ത്തി.തുടര്‍ന്നു നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ കണ്‍വന്‍ഷന്‍ കമ്മറ്റി ചെയര്‍മാന്‍ സിറിയക്ക് കല്ലട ആദ്യക്ഷത വഹിച്ചു.കോട്ടയം അതി രൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരി കണ്‍വന്‍ഷന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു .റോം ഇന്ത്യന്‍ എംബസിയിലെ സെക്കന്‍റെ സെക്രട്ടറി കാജുള മുഖിയ പ്രഭാഷണം നടത്തി . മോണ്‍.ജേക്കബ്‌ കൊല്ലപരബില്‍, മെഗാ സ്പോണ്‍സര്‍ ശ്രി. മൈക്കള്‍ നുറംമാക്കിലിന്‍റെ സഹോദരി sr. അന്നമ്മ നുറംമാക്കില്‍, അസോസിയേഷന്‍ സിപിരുച്ചല്‍ ഡയറക്ടര്‍ ഫാ.ബിജോ കൊച്ചതംപള്ളി, മിലാന്‍ ക്നാനായ അസോസിയേഷന്‍ പ്രസിഡണ്ട് ശ്രി. റ്റോമി കുംബുക്കല്‍ ടോസ്കാന്‍ യുണിറ്റ് പ്രസിഡണ്ട് ശ്രി ജോമോന്‍ വമ്യലില്‍ എന്നിവര്‍ ആശംസകള ര്‍പ്പിച്ചു പ്രസംഗിച്ചു. രജിസ്ട്രഷന്‍ കമ്മിറ്റി കണ്‍വീനര്‍ സാബു കണ്ണാട്ടിപ്പുഴ സ്വാഗതവും സെക്രട്ടറി ശ്രി. ബിജു ചെറിയംത്താനം കൃത ഞതയുo രേഖപ്പെടുത്തി.അത്താഴവിരുന്നിനു ശേഷം കലാസന്ധ്യ അരങ്ങേറി മെഗാ സ്പോണ്‍സര്‍ മൈക്കിള്‍ നൂരമാക്കിലിന്‍റെ സഹോദരി ശ്രിമതി .ലിസ്സി നൂറമ്മാക്കില്‍ കലാസന്ധ്യ ഉദ്ഘാടനo ചെയ്തു മെഴുകുതിരി കത്തിച്ച് കയ്യിലേന്തി നടത്തിയ സന്ധ്യാ പ്രാത്ഥന ഭക്തി നിര്‍ഭരമായിരുന്നു. ക ണ്‍വന്‍ഷനോട്‌ അനുബന്ധിച്ചു നടത്തിയ നാടന്‍ തട്ടുകട അoഗങ്ങള്‍ക്ക് കൌതുകമേറി. നവംബര്‍ 1 തിയതി കൊച്ചു പിതാ വിന്‍റെയും മുഖ്യ കാര്‍മിക ത്വത്തില്‍ മറ്റ് വൈദികരുടെ സഹ കര്‍മികതിലും ദിവ്യബലി അര്‍പ്പിച്ചു. പാശ്ചാത്യ രാജ്യങ്ങളില്‍ കുടുംബ ജീവിതത്തിലെ പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളും എന്നാ വിഷയത്തെ ആസ്പതമകി ഫാ:ഫിലിപ്പ് തയ്യില്‍ സിംപോസിയo അവതരിപിച്ചു .ഫാ .ലുകോ സ് കൈതാര തോട്ടിയിലിന്റെ നേതൃത്തത്തില്‍ സിംപോസിയതിന്മേല്‍ ചര്‍ച്ച നടന്നു. കുഞ്ഞു കുട്ടികള്‍കായി ഔട്ഡോര്‍ ഗെയിംസും ഇറ്റാലിയന്‍ ക്നാനായ ഫെടെരെഷന്‍രുപികരിക്കുന്നതിനെ കുറിച്ച് ചര്‍ച്ചയുo കണ്‍വന്‍ഷന്‍ അവലോപനവും നടന്നു ചെയര്‍മാന്‍ ശ്രി. സിറിയക്ക് കല്ലട ആദ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ പബ്ലിസിറ്റി കണ്‍വീനര്‍ ശ്രീ. ജോര്‍ജ് വാക്കേല്‍ സ്വഗതവും കൊച്ചു പിതാവ് മുഖ്യ പ്രവഷണം നടത്തി തുടര്‍ന്നു കണ്‍വന്‍ഷന്‍ സെക്രട്ടറി ശ്രി. ബിജു ചെറിയംത്താനം കണ്‍വന്‍ഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫാ.ബിജോ കൊച്ചതംപള്ളി മുന്‍ പ്രസിഡണ്ട്മാരായ ശ്രീ. റ്റോമി മുര്‍ത്തിക്കല്‍ ശ്രി.രാജു മുണ്ടക്കപറബില്‍, കെ.സി.വൈ.ല്‍ ഇറ്റലി റീജിയന്‍ പ്രസിഡണ്ട് ഡെന്നിസ് മണലേല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കെ സി എ ഐ വൈസ് പ്രസിഡണ്ട് ശ്രീമതി റ്റെസി വക്കേല്‍ നന്ദിയുo പറഞ്ഞു.

Wednesday 10 November 2010

മാര്‍ഗ്ഗം കളി പഠിപ്പിക്കുന്നു


ക്നാനായതനിമയില്‍ പാരമ്പര്യവും ചരിത്രവും വളരെ ഇഴകി ചേര്‍ന്ന് കിടക്കുന്ന ഒരു കലാരൂപമാണല്ലോ മാര്‍ഗംകളി. നാം ക്നാനായകാര്‍ നമ്മുടേതെന്ന് വിശ്വസിക്കുന്ന ഈ കലാരൂപം വരും തലമുറകളിലേക്ക് പകര്‍ന്നു നല്‍കുന്നതിനായി കെ സി വൈ എല്‍ ഇറ്റലി രിജിയന്‍ ആഭിമുഖ്യത്തില്‍ റോമിലെ യുവതി യുവാക്കളെ മാര്‍ഗംകളി പഠിപ്പിക്കുന്നു.കേരളത്തിലെ നിരവതി കലാലയങ്ങളിലും വിദ്യാലയങ്ങളിലും മാര്‍ഗംകളിയുടെ ചുവടുകളും താളങ്ങളും അതിന്‍റെ ചാരുതയോടെ പഠിപ്പിച്ച് കലോത്സവ വേദികളില്‍ വിജയികളാക്കിയ ശ്രി ജോബി ചെറിയാന്‍ ഒരുപുളിക്കലിന്‍റെയുo ജേക്കബ്‌ കരികുളത്തില്‍ എന്നിവര്‍ റോമിലെ യുവതി യുവാക്കളെ മാര്‍ഗംകളി അഭിയസിപ്പിക്കുന്നു. മാര്‍ഗംകളിയുടെ ഈ കളരിയില്‍ പേരുതരുവാന്‍ ആഗ്രഹിക്കുന്നവര്‍ കെ സി വൈ ല്‍ ഇറ്റലി രിജിയന്‍ കമ്മറ്റി കാരുടെ കൈയില്‍ പേര് നല്‍കണം എന്ന്‍ അറിയിക്കുന്നു.

വിശദ വിവരങ്ങള്‍ക്കായി താഴെപ്പറയുന്ന വരുമായി ബന്ധപ്പെടുക

ഡെന്നിസ് മണലേല്‍-3883412859(wind),3312766567(tim)
ജീവന്‍ പി. ജോസ്-3201433431,(wind)
സിജോ ഇടച്ചെരില്‍-3201903016(wind),3317573841(tim)
ജെറിന്‍ മാവേലില്‍-3277632050(wind)
ജോബി ചെറിയാന്‍ -3290385530(wind)
ശ്യം സ്റ്റിഫന്‍-3883664214(wind),3334566868(tim)

Tuesday 2 November 2010

കോട്ടയം അതിരൂപത ശതാബ്ദി ആഘോഷങ്ങള്‍ക്ക് റോമില്‍ തിരി തെളിഞ്ഞു


റോം : 2010 ഒക്ടോബര്‍ 24-) ഞായറാഴ്ച റോമില്‍ കോട്ടയം അതിരുപത യുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് അതിരുപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേര്രി പിതാവ് ഭദ്ര ദിപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു ഒക്ടോബര്‍ 24-) തിയതി ഉച്ച കഴിഞ്ഞ 4 മണിക്ക് റോമി ലുള്ള ക്നാനായ പള്ളിയില്‍ ജോസഫ്‌ പണ്ടാരശേര്രി പിതാവിന്‍റെ യുo ആര്‍ച്ച് ബിഷപ്പ് മാര്‍ വിരുത്തിക്കുളംകര പിതാവിന്‍റെ മോന്സിങ്ങോര്‍ ജേക്കബ്‌ യുo മറ്റ് കൊല്ലാപറമ്പിന്‍റെയുo നിരവതി വൈദികരുടെ സഹ കര്‍മികതിലും ദിവ്യബലി അര്‍പ്പിച്ചു. കുര്‍ബാനക്ക് കിടയില്‍ പിതാക്കാന്‍ മാര്‍ ശതാബ്ദി യുടെ ഭാഗമായി സമകരിക്കുന്ന വിദ്യഭ്യാസ ഫണ്ട് വിശാസികളില്‍ നിന്നും ഏറ്റുവാങ്ങി ദിവ്യബലിക്ക് ശേഷം മാര്‍ ജോസഫ്‌ പണ്ടാരശേര്രി പിതാവ് ഭദ്ര ദിപം കൊളുത്തി റോമില്‍ കോട്ടയം അതിരൂപത ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.ആര്‍ച്ച് ബിഷപ്പ് മാര്‍ വിരുത്തിക്കുളംകര പിതാവ് ആശംസകള്‍ അറിയിച്ചു പ്രസംഗിച്ചു. ക്നാനായ കാത്തലിക് അസോസിയേഷന്‍ സിപിരുച്ചല്‍ ഡയറക്ടര്‍ ഫാ.ബിജോ കൊച്ചാദം പള്ളി സ്വാഗതവും അസോസിയേഷന്‍ പ്രസിഡണ്ട് സിറിയക് കല്ലട നന്ദി യുo അറിയിച്ചു

Saturday 30 October 2010

രണ്ടാ മത് ഇറ്റാലിയന്‍ ക്നാനായ കണ്‍വന്‍ഷന്‍ ഒരിക്കങ്ങള്‍ പുര്‍ത്തിയായി


ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ഇറ്റലിയുടെ ആഭിമുഖ്യത്തില്‍ രണ്ടാമത് ഇറ്റാലിയന്‍ ക്നാനായ കണ്‍വന്‍ഷന്‍ ഇന്നും നാളെ യു മായി റോമില്‍ നടത്തപ്പെടും. ഒക്ടോബര്‍ 31-താം തീയതി റോമിലെ സാക്രോഫാനായില്‍ മാര്‍ മാത്യു മാക്കില്‍ നഗറില്‍ കൊടിയേറുന്നതോടെ ദ്വിദിന ക്നാനായ സംഗമത്തിനു തുടക്കമാകും.സൌഹൃദം പുതുക്കലിന്റെയും സ്നേഹം പങ്കുവയ്ക്കലിന്റെയും അന്തരീക്ഷത്തില്‍ നടക്കുന്ന കണ്‍വന്‍ ്ഷനില്‍ കോട്ടയം അതിരൂപതയുടെ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍,മോന്‍ സിന്‍ ജോര്‍ ജേക്കബ്‌ കൊല്ലപരബില്‍, ഇറ്റലിയിലെ ഇന്ത്യന്‍ അംബാസിഡര്‍, മറ്റ് രാഷ്ട്രീയ സാമൂഹ്യ സാമുദായിക നേതാക്കള്‍ തുടങ്ങിയവരുടെ മഹനീയ സാന്നിദ്ധ്യം ഉണ്ടായിരിക്കും ഇന്ന്‍ ഉച്ചകഴിഞ്ഞ് 3.30 ന് മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും കേരളത്തനിമയില്‍ വസ്ത്രധാരണം ചെയ്ത മലയാളമങ്കമാരുടെ താലപ്പൊലിയുടെയും അകമ്പടിയോടെയുളള ഘോഷയാത്ര, ഉദ്ഘാടന സമ്മേളനം, കലാസന്ധ്യ, മ്യൂസിക് നൈറ്റ്, നാടന്‍ തട്ടുകട എന്നിവയോടെ കണ്‍വന്‍ഷന്റെ ഒന്നാം ദിവസത്തിനു സമാപനമാകും.
സകല വിശുദ്ധരുടെ തിരുനാള്‍ ദിനമായ നാളെ നവംബര്‍ 1-ാം തീയതി തിങ്കളാഴ്ച മാര്‍ ജോസഫ് പണ്ടാരശേരിലിന്റെ മുഖ്യകാര്‍മ്മീകത്വത്തിലും നിരവധി വൈദീകരുടെ സഹകാര്‍മ്മീകത്വത്തിലും അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബ്ബാനയോടെ തുടക്കമാകും. കുടുംബ ജീവിതത്തെ ആസ്പദമാക്കി സിംപോസിയവും പൊതു ചര്‍ച്ചയും ഉണ്ടായിരിക്കും. ഇറ്റാലിയന്‍ ക്നാനായ ഫെഡറേഷന്‍ രൂപീകരണം ഈ കണ്‍വന്‍ഷന്റെ മുഖ്യ അജണ്ടയായിരിക്കും

Friday 8 October 2010

ഇറ്റാലിയന്‍ കണ്‍വന്‍ഷന്റെ വിശദ വിവരങ്ങള്‍



2010 ഒക്ടോബര്‍ 31, നവംബര്‍ 1 തിയതികളില്‍ റോമില്‍ സാക്രോഫാന മാര്‍ മാത്യു നഗറില്‍ വച്ച്രണ്ടാമത് ഇറ്റാലിയന്‍ ക്നാനായ കണ്‍വന്‍ഷന്‍ നടത്തുന്ന വിവരം സതോഷ പുര്‍വ്വം അറിയിക്കുന്നു

ഒക്ടോബര്‍ 31-)o തിയതി ഞായാരച്ച് ഉച്ച കഴിഞ്ഞ് 2 മണിക്ക് രജിസ്ട്രഷനോടെ ആരംഭികുന്നു. കണ്‍വന്‍ഷന്‍ ഉദ്ഘാടന പൊതു സമ്മേളനവും കലാസന്ധ്യ എന്നിവ യോടെ കുടി അന്നേ ദിവസം സമാപിക്കുന്നു. 1 -)o തിയതി തിങ്കാഴ്ച രാവിലെ അഭിവന്ത്യ പിതാക്കന്മാരുടെ മുഖിയ കാര്‍മ്മകത്യല്‍ വി. കുര്‍ബാനയുo സിന്‍ബോസിയവും പൊതു ചര്‍ച്ചും സമാപന സമ്മേളനവും ഉണ്ടായിരിക്കുന്നണ് ഉച്ച ഭക്ഷണത്തോടെ രണ്ടാമത് ഇറ്റാലിയന്‍ ക്നാനായ കണ്‍വന്‍ഷന്‍ സമാപനം കുറിക്കും

5 വയസില്‍ താഴെ യുള്ള.കുട്ടികള്‍ക്ക് രജിസ്ട്രഷന്‍ ഫിസ് ഉണ്ടായിരികുന്നതല്ല 5 മുതല്‍ 12 വയസ്സ് വരെ ഉള്ള കുട്ടികള്‍ക്ക് 45 യൂറോ ആയിരിക്കും രജിസ്ട്രഷന്‍ ഫിസ് 12 വയസ്സില്‍ മേല്‍ പ്രായം ഉള്ളവര്‍ക്ക് 60 യൂറോ ആയിരിക്കും ആയിരിക്കും രജിസ്ട്രഷന്‍ മറ്റു യുണിറ്റില്‍ നിന്ന്‍ വരുനവര്‍ വരുന്ന സമയവും സലവും (airport,railway station) കമ്മിറ്റി കാരെ അറിയിക്കെണ്ടതാണ്. കലാസന്ധ്യല്‍ പങ്കെടുക്കാന്‍ താല്‍പരിയം ഉള്ളവര്‍ കള്‍ച്ചര്‍ കമ്മിറ്റി കണ്‍വീനര്‍ റോയ് മാത്തൂര്‍ (3297369225),റ്റെസി വക്കേല്‍ (3289166617, 063224089) എന്നിവരുമായി ബന്ധപ്പെടുക.

.കണ്‍വന്‍ഷന്റെ വിശദ വിവരങ്ങള്‍ക്കായി താഴെപ്പറയുന്ന വരുമായി ബന്ധപ്പെടുക.

രക്ഷാദികാരി - ഫാ.ബിജോ കൊച്ചതംപള്ളി - 3207871817
ചെയര്‍മാന്‍ - സിറിയക്ക് കല്ലട - 3288056764, 0631054573
സെക്രട്ടറി - ബിജു ചെറിയംത്താനം - 3287296286, 3318482172
രാജി.കമ്മിറ്റി. കണ്‍വീനര്‍ - സാബു കണ്ണാട്ടിപുഴ - 3276171950, 066553878
പ്രോഗം കമ്മിറ്റി കണ്‍വീനര്‍ - സിബി കൊള്ളിയില്‍ - 3807872628, 0685357350

Wednesday 22 September 2010

കെ സി വൈ ല്‍ ഇറ്റാലിയന്‍ റീജിയന്‍ സെക്രട്ടറി ജീവന്‍ പി ജോസ് വിവാഹിതനായി


അരുനൂറ്റിമംഗലം ഇടവക പാലനില്‍ക്കുംതടത്തില്‍ ജോസ് മേരി മകന്‍ ജീവന്‍ പി ജോസും(KCYL ഇറ്റലി റീജിയന്‍ സെക്രട്ടറി) പിറവം ഇടവക നിരപ്പേല്‍ മാത്യു മേരി മകള്‍ നോപ്പിയയും തമ്മിലുള്ള വിവാഹം (21 /08 /2010 ) അരുനൂറ്റിമംഗലം സെന്‍റ് ജോസഫ്‌ ദേവാലയത്തില്‍ ഫാ.ഫിലിപ്പ് കൊച്ചുപറമ്പില്‍ ആശിര്‍വദിച്ചു. ഫാ.തോമസ്‌ മുടക്കാലില്‍,ഫാ.ബൈജു മുകള്ലേല്‍,ഫാ.റോജി മുകള്ലേല്‍,ഫാ.ബ്ലെസ്സെന്‍ മാഗോട്ടില്‍,ഫാ.മാത്യു ചെള്ളക്കണ്ടം,ഫാ.സജി മുതിരെബിയില്‍,ഫാ.സജി കൈതക്കാട്ട്നിരപ്പേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
നവധംബധികള്‍ക്ക് കെ സി വൈ ല്‍ ഇറ്റലി റീജിയണിന്‍റെ എല്ലാവിദ വിവാഹ മംഗളങ്ങളും നേരുന്നു.

Saturday 18 September 2010

രണ്ടാമത് ഇറ്റാലിയന്‍ ക്നാനായ കണ്‍വന്‍ഷന്‍ റോമില്‍ ഒക്ടോബര്‍ 31,നവംബര്‍ 1 തീയതികളില്‍


ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ഇറ്റലിയുടെ ആഭിമുഖ്യത്തില്‍ രണ്ടാമത് ഇറ്റാലിയന്‍ ക്നാനായ കണ്‍വന്‍ഷന്‍ ക്ടോബര്‍ 31,നവംബര്‍ 1 തീയതികളില്‍ റോമില്‍ നടത്തപ്പെടും. ഒക്ടോബര്‍ 31-താം തീയതി റോമിലെ സാക്രോഫാനായില്‍ മാര്‍ മാത്യു മാക്കില്‍ നഗറില്‍ കൊടിയേറുന്നതോടെ ദ്വിദിന ക്നാനായ സംഗമത്തിനു തുടക്കമാകും. ഇറ്റലിയിലെ ക്നാനായ മക്കള്‍ക്ക് ആവേശം പകരുന്ന ഈ കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കുന്നതിന് വിവിധ കമ്മറ്റികള്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.
സൌഹൃദം പുതുക്കലിന്റെയും സ്നേഹം പങ്കുവയ്ക്കലിന്റെയും അന്തരീക്ഷത്തില്‍ നടക്കുന്ന കണ്‍വന്‍ ്ഷനില്‍ കോട്ടയം അതിരൂപതയുടെ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, ഇറ്റലിയിലെ ഇന്ത്യന്‍ അംബാസിഡര്‍, മറ്റ് രാഷ്ട്രീയ സാമൂഹ്യ സാമുദായിക നേതാക്കള്‍ തുടങ്ങിയവരുടെ മഹനീയ സാന്നിദ്ധ്യം ഉണ്ടായിരിക്കും. ഒക്ടോബര്‍ 31 ന് ഉച്ചകഴിഞ്ഞ് 3.30 ന് മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും കേരളത്തനിമയില്‍ വസ്ത്രധാരണം ചെയ്ത മലയാളമങ്കമാരുടെ താലപ്പൊലിയുടെയും അകമ്പടിയോടെയുളള ഘോഷയാത്ര, ഉദ്ഘാടന സമ്മേളനം, കലാസന്ധ്യ, മ്യൂസിക് നൈറ്റ്, നാടന്‍ തട്ടുകട എന്നിവയോടെ കണ്‍വന്‍ഷന്റെ ഒന്നാം ദിവസത്തിനു സമാപനമാകും.

സകല വിശുദ്ധരുടെ തിരുനാള്‍ ദിനമായ നവംബര്‍ 1-ാം തീയതി തിങ്കളാഴ്ച മാര്‍ ജോസഫ് പണ്ടാരശേരിലിന്റെ മുഖ്യകാര്‍മ്മീകത്വത്തിലും നിരവധി വൈദീകരുടെ സഹകാര്‍മ്മീകത്വത്തിലും അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബ്ബാനയോടെ തുടക്കമാകും. കുടുംബ ജീവിതത്തെ ആസ്പദമാക്കി സിംപോസിയവും പൊതു ചര്‍ച്ചയും ഉണ്ടായിരിക്കും. ഇറ്റാലിയന്‍ ക്നാനായ ഫെഡറേഷന്‍ രൂപീകരണം ഈ കണ്‍വന്‍ഷന്റെ മുഖ്യ അജണ്ടയായിരിക്കും. കണ്‍വന്‍ഷന്റെ ഐശ്വര്യപൂര്‍ണ്ണമായ വിജയത്തിനായി എല്ലാവരുടെയും പ്രാര്‍ത്ഥനയും സഹകരണവും സവിനയം അഭ്യര്‍ത്ഥിച്ചുകൊളളുന്നു.

Tuesday 14 September 2010

കെ സി വൈ എല്‍ ഇറ്റലി റീജിയന്‍ ഏകദിന ക്യംബ് അവിസ്മരണീയമായി

റോം: കെ സി വൈ എല്‍ ഇറ്റലി റീജിയന്റെ ആഭിമുഖ്യത്തില്‍ റോമില്‍ ഏകദിന ക്യാമ്പ്‌ നടത്തി 12 /09 /2010 ഞായറാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പില്‍ റോമിലെ മുപ്പതോളം വരുന്ന കെ സി വൈ എല്‍ അംഗങ്ങള്‍ പങ്കെടുത്തു . സെമിനാറും, ചര്‍ച്ചകളും, കളികളും ഒക്കെയായി കെ സി വൈ എല്‍ അംഗങ്ങള്‍ക്ക് പരസ്പരം കൂടുതല്‍ അറിയുവാന്‍ സാധിച്ചു .സമുദായ ചരിത്രത്തെക്കുറിച്ചും ,സമുദായം നേരിടുന്ന പല പ്രശനങ്ങലെക്കുരിച്ചും, വെല്ലുവിളികലെക്കുരിച്ചും ഓരോരുത്തര്‍ക്കും തങ്ങളുടെ കാഴ്ചപ്പാടുകള്‍ മറ്റുള്ളവരുമായി പങ്ക് വെക്കുവാനും ,ചര്‍ച്ച ചെയുവനും സാധിച്ചു . ഫാദര്‍ ബ്രെസ്സെന്‍ ഒഴുങ്ങലില്‍ ക്നാനായ സമുദായവും യുവജനങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സെടുത്തു .ക്യംബ് സെമിനാറും ചര്‍ച്ചകളും ഒക്കെയായി വിജ്ഞാനപ്രദവും കളികളും കലാപരിപാടികളും ഒക്കെയായി ഉല്ലാസപ്രദവും മായിരുന്നു .ക്യാമ്പി നോടനുബന്ധിച്ചു ഡെന്നിസ് ജോസഫ്‌ മനലേലിന്റെ അധിയക്ഷധയില്‍ ആരംഭിച്ച യോഗത്തില്‍ സിജോ ഇടച്ചേരില്‍
സ്വാഗതവും ജീവന്‍ പി ജോസ് നന്ദിയും പറഞ്ഞു .രാവിലെ 10 :30 am ന്‌ ആരംഭിച്ച ക്യാമ്പ്‌ വൈകുന്നേരം 4 മണിക്കത്തെ വിശുദ്ധ കുര്‍ബനയോടുകൂടി സമാപിച്ചു

രണ്ടാമത് ഇറ്റാലിയന്‍ ക്നാനായ കണ്‍വന്‍ഷന്‍റെ സ്പ്ണ്‍സര്‍ഷിപ്പ് ഉദ്ഘാടനം നടത്തി




മോനിപ്പള്ളി (റോം)-- ക്നാനായ കാത്തോലിക് അസോസിയേഷന്‍ ഓഫ് ഇറ്റലി യുടെ ആഭിമുഖ്യത്തില്‍ 2010 ഒക്ടോബര്‍ 31 നവംബര്‍ 1 തിയതികളില്‍ റോമില്‍ സാക്രോഫാന മാര്‍ മാത്യു നഗറില്‍ നടക്കുന്ന ഇറ്റാലിയന്‍ ക്നാനായ കണ്‍വന്‍ഷന്‍റെ സ്പ്ണ്‍സര്‍ഷിപ്പ് ഉദ്ഘാടനം ഗ്രാന്‍റ് സ്പ്ണ്‍സര്‍ മൈക്കള്‍ നുറംമാക്കിലിന്‍റെ അമ്മ ശ്രീമതി അന്നമ്മ കുര്യന്‍ നുറംമാക്കില്‍, ശ്രീമതി പ്രീതി മൈക്കിള്‍ നുറംമാക്കില്‍ എന്നിവരുടെ പക്കല്‍ നിന്ന്‍ ആദിയ തുക സ്വീകരിച്ച് കണ്‍വന്‍ഷന്‍ ഫിനാന്‍സ്കമ്മിറ്റി കണ്‍വീനര്‍ ശ്രീ റെബി മണലോടിയെ ഏല്‍പ്പിച്ചു കൊണ്ട് മോനിപ്പള്ളി തിരു ഹൃദയ ദേവാലയ വികാരി ഇന്‍ചാര്‍ജ് ഫാ. കുര്യ)ക്കോസ് താഴെത്തോട്ടം നിര്‍വഹിച്ചു. തദവസരത്തില്‍ ശ്രീ. സബി കൊള്ളിയില്‍, ശ്രീ. ജോര്‍ജ് വാക്കേല്‍, ശ്രീമതി റ്റെസി വക്കേല്‍,ശ്രീ. പ്രസാദ്‌ ചാമാക്കാല എന്നിവര്‍ സന്നിഹിതരായിരുന്നു.

കുടുതല്‍ വിവരങ്ങള്‍ക്ക് www.knanayaitaly.com
www.ikc2010.blogspot.com

Thursday 2 September 2010

കെ സി വൈ എല്‍ ഇറ്റലി റീജിയന്‍ പുരുഷ വനിതാ വടംവലി ,ക്രിക്കറ്റ്‌ എന്നി മത്സരങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്‍ മാര്‍


റോം : അലിക്ക് ഇറ്റലിയുടെ ആഭിമുഖ്യത്തില്‍ ഓണഘോഷതോടനുബന്ദിച്ചു നടത്തിയ മത്സരങ്ങളില്‍ ആദ്യമായി പങ്കെടുക്കുകയും പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി കെ സി വൈ എല്‍ ഇറ്റലി റീജിയന്‍ ശ്രദ്ധേയമായി .
സ്റ്റിഫന്‍ ആല്‍പാറ യുടെ നേതൃത്തോത്തില്‍ ഇറങ്ങിയ കെ സി വൈ എല്‍ പുരുഷന്മാരുടെ ടീം എതിര്‍ ടീമായ പിയാസ കൊര്‍നെളിയ ടീമിനെ ഇജ്ജോടിജ്ജു പോരാട്ടത്തില്‍ കാണികളെ ആകംക്ഷബരിതരക്കിക്കൊണ്ട് കെ സി വൈ എല്‍ ഇറ്റലി പിയാസ കൊര്‍നെളിയ ടീമിനെ പിന്തള്ളി ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു .
ഫൈനലില്‍ പ്രവേശിച്ച കെ സി വൈ എല്‍ ഇറ്റലി റീജിയന്‍ ടീം വില്ല ബംബിനി ടീമിനെ ആദിയാവലിയില്‍ തന്നെ നിഷ്പ്രയാസം പരാജയപ്പെടുത്തിക്കൊണ്ട് 2010 അലിക്ക് ഇറ്റലി മൂഷരിപ്പരംബില്‍ എം ജെ തോമസ്‌ മെമ്മോറിയല്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും കെ സി വൈ എല്‍ ഇറ്റലി റീജിയന്‍ കരസ്ഥമാക്കി .
ഇതിനു ശേഷം അന്ഷീനയുടെ നേതൃത്തോത്തില്‍ ഇറങ്ങിയ
കെ സി വൈ എല്‍ ഇറ്റലി റീജിയന്‍ വനിതകളുടെ വാശിയേറിയ വടംവലി മത്സരത്തില്‍ കാണികളെ നിച്ചലരക്കികൊണ്ട് എതിര്‍ ടീമായ റോമ ടീമിനെ കെ സി വൈ എല്‍ ഇറ്റലി റീജിയന്‍ പരാജയപ്പെടുത്തിക്കൊണ്ട് 2010 അലിക്ക് ഇറ്റലി വടംവലി മത്സരത്തിന്റെ ഒന്നാം സ്ഥാനത്തിന്റെ ക്യാഷ് അവാര്‍ഡ്‌ കെ സി വൈ എല്‍ ഇറ്റലി റീജിയന്‍ ഏറ്റുവാങ്ങി .
ഇതോടൊപ്പം നടത്തിയ ക്രിക്കറ്റ്‌ ടൂര്‍ണമെന്റിലും കെ സി വൈ എല്‍ ഇറ്റലി റീജിയന്‍ 2010 അലിക്ക് കപ്പ് കരസ്ഥമാക്കിയിരുന്നു


കെ സി വൈ എല്‍ ഇറ്റലി റീജിയന്‍ പുരുഷ വനിതാ വടംവലി
ടീമില്‍ പങ്കെടുത്ത കെ സി വൈ എല്‍ ന്‍റെ ചുണകുട്ടികള്

സ്റ്റിഫന്‍ ആല്‍പാറ
ഷിന്‍സ്‌ ആല്‍പാറ
ഡിബിന്‍ പള്ളിക്കുന്നേല്‍
ലിജോ കനിയര്‍ക്കുന്നേല്‍
ഷിജുമോന്‍ കുരുപ്പന്തരയില്‍
സിജോ നടുവിലപറബില്‍
റോയ് മാത്തൂര്‍

അന്ഷീന ഷാജി വലിയപുതന്പുരയില്‍
ഷിജിമോള്‍ ഷാജി വലിയപുതന്പുരയില്‍
റോജി ഫിലിപ്പ് പെരുകരോട്ട്
ലിനു എബ്രഹാം കല്ലിടന്തിയില്‍
സിന്ധു സിബി കൊള്ളിയില്‍
ആലിസ് ജോസ് വക്കാച്ചലില്‍
പ്രിയ ജോണ്‍

Wednesday 18 August 2010

അലിക്ക് ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ കെ. സി. വൈ. എല്‍ ഇറ്റലി വന്‍ വിജയത്തോടെ കിരീടം നേടി



റോം : അലിക്ക്ഇറ്റലിയുടെ ആഭിമുഖ്യത്തില്‍ റോമില്‍ വെച്ച് നടത്തിയ ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ KCYL ഇറ്റലി റീജിയന്‍ ജേതാക്കളായി . കെ. സി. വൈ. എല്‍ ഇറ്റല്ലി ടീം ആദിയമായി പങ്കെടുത്ത ടൂര്‍ണമെന്റില്‍ തന്നെ വന്‍ വിജയത്തോടെ ജേതാക്കളായത് ശ്രദേയമായി. 15 -08 -2010 ഞായറാഴ്ച റോമില്‍ VILLA KARPENJA ക്രിക്കറ്റ്‌ സ്റ്റെടിയത്തില്‍ വെച്ച് നടന്ന ഫയിനലില്‍ കെ. സി. വൈ. എല്‍ ഇറ്റലി ടീം NAPTI ROMA യെ 9 വിക്കടിനു ദയനിയമായി പരാജയപ്പെടുത്തി.
റ്റോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത NAPTI ROMA യെ കെ. സി. വൈ. എല്‍ ടീം ക്യാപ്റ്റന്‍ സനീഷ് കുന്നതുപര്‍മ്ബിലും ഷിന്‍സ് തോമസും നയിച്ച ബൌളിംഗ് നിരക്കുമുന്നില്‍ തകര്‍ന്നടിയുകയായിരുന്നു NAPTI റോമ ക്ക് നിച്ചിത്ത ഓവറില്‍ 76 റണ്‍സ് എടുക്കാനേ സാദിച്ചോള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ കെ. സി. വൈ. എല്‍ ഇറ്റലി ടീം ഓപ്പണിംഗ് ബാറ്റ്മാന്മാരായ ഡെന്നിസ് മണലെലിന്‍റെയൂം ദിലീപ് പ്രലെലിന്‍റെയൂം 70 റണ്‍സിന്‍റെ ഒന്നാം വിക്കെട്റ്റ്‌ കൂടുകെട്ടിന്‍റെ പിന്‍ബലത്തില്‍ ഏഴാമത്തെ ഓവറില്‍ 9 വിക്കറ്റിനു വിജയിച്ചു.
സെമിയില്‍ കെ. സി. വൈ. എല്‍ ടീം ജെറിന്‍ മാവേലില്‍ ഓള്‍ റൌണ്ട് പ്രകടനത്തില്‍ ചാലക്കുടി അസോസിയേഷന്‍ ടീമിനെ 22 റണ്‍സിനും NAPTI ROMA VILLA BAMBINI ടീമിനെ 5 റണ്‍സിനും തോല്‍പിച്ചു.ദിലീപ് പ്രലേല്‍ ഫൈനലിലും ജെറിന്‍ മാവേലില്‍ സെമി ഫൈനലിലും മാന്‍ ഓഫ്‌ ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു .കെ. സി. വൈ. എല്‍ ഇറ്റലി റീജിയന്‍ പ്രസിഡണ്ട്‌ കൂടെ ആയ ഡെന്നിസ് മണലേല്‍ ആണ് ടൂര്‍ണമെന്ടിലെ ടോപ്‌ സ്കോറര്‍. കളിക്കിടെ വീണു കയിക്ക്‌ പോട്ടലുണ്ടായിട്ടും അത് അവഗണിച്ചു കളി തുടര്‍ന്ന ടീം ക്യാപ്ടന്‍ സനീഷ് കുന്നടുപരമ്ബിലിന്റെ പ്രകടനം ഏവരുടെം പ്രശംസ പിടിച്ചു പറ്റി.

അലിക്ക് ഇറ്റലിടെ കപ്പ്‌ നേടിയ കെ. സി. വൈ. എല്‍ ടീമിലെ ചുണക്കുട്ടന്മാര്‍

സനീഷ് കുന്നത്പറമ്പില്‍ (കിഅപ്റെന്‍ )
സിജോ ജോസ് ഇടചെരില്‍
ഷിജു കനിയര്‍ക്കുന്നേല്‍
ഡെന്നിസ് ജോസഫ്‌ മണലേല്‍
ഷിന്‍സ് തോമസ്‌ മേപ്ലത്തില്‍
ആല്‍ബിന്‍ ചങ്ങുംമൂലയില്‍
ജോബിന്‍ ജോസ് കരിയംമാകില്‍
ജേക്കബ്‌ കുന്നത്ത്‌പറമ്പില്‍
മാത്യു ഫിലിപ്പ് മുണ്ട്ക്ക്കല്പരംബില്‍
സ്റ്റാനി തേക്കുംകാട്ടില്‍
ലിജോ കന്നിയര്‍ക്കുന്ണേല്‍
ജെറിന്‍ മാവേലില്‍
ദിലീപ് പ്രലേല്‍
ജിബിന്‍ ജോസ് കരിയംമാകില്‍
രഞ്ജിത്

Saturday 14 August 2010

ക്രിക്കറ്റ്‌ മത്സരം


റോം അലീക്ക് ഓണാഘോഷ പരിപാടികൾ അനുബന്ധിച്ച് 15/08/2010 ൽ 10 am നെ വില്ല കർപേഞ്ഞ ഗ്രൌണ്ടിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളിൽ നമ്മുടെ ടീമും പകെടുക്കുന്ന വിവരം സതോഷപുര്‍വം അറിയിക്കുന്നു ഇ കളി കാണുവാനും നമ്മുടെ ടീമിനെ സപ്പോര്‍ട്ട് ചെയുവാനും നിങ്ങളെ ഏവരയൂം ഞങള്‍ സ്വാഗതം ചെയുന്നു

Tuesday 10 August 2010

രണ്ടാമത് ഇറ്റാലിയന്‍ ക്നാനായ കണ്‍വന്‍ഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു


റോം: 2010 ഒക്ടോബര്‍ 31 നവംബര്‍ 1 തിയതികളില്‍ റോമില്‍ നടക്കുന്ന രണ്ടാമത് ഇറ്റാലിയന്‍ ക്നാനായ കണ്‍വന്‍ഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.കണ്‍വന്‍ഷന്‍ ആദ്യയ രജിസ്ട്രഷന്‍ അസോസിയേഷന്‍റെ മുന്‍ പ്രസിഡണ്ട് ശ്രീ. റ്റോമി മുര്‍ത്തിക്കല്‍ മുന്‍ അസോസിയേഷന്‍ സിപിരുച്ചല്‍ ഡയറക്ടര്‍ ജിജോ നെലിക്കകണ്ടത്തിനെ ഏല്‍പ്പിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉദ്ഘാടന വേദിയില്‍ അസോസിയേഷന്‍ പ്രസിഡണ്ട് സിറിയക്ക് കല്ലട, വൈസ് പ്രസിഡണ്ട് ടെസ്സി വക്കേല്‍ രജിസ്ട്രഷന്‍ കമ്മിറ്റി കണ്‍വീനര്‍ സാബു കണ്ണാടിപ്പുഴ എന്നിവര്‍ സന്നിഹിതരയിരുന്നു

Saturday 7 August 2010

റോമില്‍ രണ്ടാ മത് ഇറ്റാലിയന്‍ ക്നാനായ കണ്‍വന്‍ഷന്‍


ക്നാനായ കാത്തോലിക് അസോസിയേഷന്‍ ഓഫ് ഇറ്റലി യുടെ ആഭിമുഖ്യത്തില്‍ 2010 ഒക്ടോബര്‍ 31 നവംബര്‍ 1 തിയതികളില്‍ റോമില്‍ സാക്രോഫാനേയില്‍ ഫ്രത്തേര്‍നോ ഡോമൂസില്‍ വച്ച് 2--) മത് ഇറ്റാലിയന്‍ ക്നാനായ കണ്‍വന്‍ഷന്‍ നടത്തുവാന്‍ തിരുമാനിച്ചിരികുന്നു. കണ്‍വെന്‍ഷന്‍ ന്റെ വിജയകരമായ നടത്തിപ്പിലെക്കായി വിവിത കമ്മിറ്റികളെ തെരഞ്ഞെടുത്തു.
രക്ഷാദികാരിയായി അസോസിയേഷന്‍ സിപിരുച്ചല്‍ ഡയറക്ടര്‍ ഫാ.ബിജോ കൊച്ചതംപള്ളിയെയും ചെയര്‍മനായി KCAI പ്രസിഡണ്ട് സിറിയക്ക് കല്ലട യെ യും തെരഞ്ഞടുത്തു പ്രോഗം കമ്മിറ്റി കണ്‍വീനറായി സബി കൊള്ളിയിലും കമ്മിറ്റിയംഗങ്ങളായി ബിജു ചെരിയന്തനത്, സബി കുന്നത്തുപറബില്‍ എന്നിവരയൂം രജിസ്ട്രഷന്‍ കമ്മിറ്റി കണ്‍വീനറായി സാബു കണ്ണാട്ടിപുഴയെയും മാത്യൂസ്‌ മാളിയേക്കല്‍ ജെയിംസ്‌ ചോള്ളമ്പേല്‍ അനീഷ്‌ നെടുംതോട്ടിയില്‍, സ്റ്റിഫന്‍ ആല്‍പാറ എന്നിവരെ കമ്മിറ്റിയംഗങ്ങളായും പബ്ലിസിറ്റി കണ്‍വീനറായി ജോര്‍ജ് വാക്കേലിനയൂo കമ്മിറ്റിയംഗoമായി സിജോ ഇടച്ചേരില്‍(KCYL ട്രഷറര്‍) യും ഫിനാന്‍സ്കമ്മിറ്റി കണ്‍വീനറായി റബി മണലോടിയേ യും കമ്മിറ്റിയംഗം മായി ഷിനീസ് ആല്‍പാറയും കല്‍ച്ചറല്‍ കമ്മിറ്റി കണ്‍വീനറായി റോയി മാത്തുരിനെയൂം കമ്മിറ്റിയംഗങ്ങളായി ടെസ്സി വക്കേല്‍,ഡെന്നിസ് മണലേല്‍(KCYL പ്രസിഡണ്ട്)ബിനോയ്‌ കൊക്കരവാലേല്‍,എന്നിവരയൂം ലിറ്റര്‍ജിക്കു വേണ്ടി ഫാ.ബിജോ കൊച്ചതംപള്ളിയെയും ട്രാന്‍സ് പോര്‍ട്ടെഷനു വേണ്ടി അബ്രഹം വട്ടക്കുന്നത്തിനേയും തെരഞ്ഞെടുത്തു.കണ്‍വന്‍ഷന്റെ വിശദ വിവരങ്ങള്‍ക്കായി താഴെപ്പറയുന്ന വരുമായി ബന്ധപ്പെടുക.

ഫാ.ബിജോ കൊച്ചതംപള്ളി--00393207871817
സിറിയക്ക് കല്ലട--00393288056764,0631054573
ബിജു ചെരിയന്തന൦--00393287296286
സാബു കണ്ണാട്ടിപുഴ--00393276171950,066553878

Friday 2 July 2010

കെ സി വൈ ല്‍ ഇറ്റലി യുടെ പിക്നിക് ആവേശ ഉജ്വലമായി

റോം,ഇറ്റലി.; കെ. സി. വൈ. എല്‍ ഇറ്റലിയുടെ നേതൃത്വത്തില്‍ "Cascate Delle Marmore" & Piediluco എന്നീ പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് നടന്ന ഏകദിന പിക്‌നിക് അത്യന്തം ആഹ്ലാദപ്രദമായിരുന്നു Cascate Delle Marmore
.ലെ കാനന ഭംഗിയും അതി മനോഹരമായ വെള്ളചാട്ടവും പെധിലുകോയീലെ തടാകഉം ആവോളം ആസ്വദിച്ചു.
പാട്ടുകളും ഡാന്‍സ്‌കളും അന്താക്ഷരീ കളികളുമായ് യാത്രയും ചിക്കന് ബിരിയാണി സര്‍ലാസ്‌ പപ്പടം ആച്ചാര്‍ എന്നീ നാടന്‍ വിഭവങ്ങളാല്‍ ഭക്ഷണവും തടാകത്തിലെ നീന്തികുളിയും ഹൃധ്യമായ് .ഫാ.ബിജോ കൊച്ചതംപള്ളിയില്‍. Sr.ലേഖ. ടെന്നിസ് മണലേല്‍. ജീവന്‍ പലനില്‍ക്കുംതടത്തില്‍, ഷിജിമോള്‍ വലിയപുത്തന്പുരയില്‍, ഷോമിക കിഴക്കെകട്ടില്‍ സിജോ ഇടചെരില്‍ എന്നിവര്‍ നേതൃത്വം നല്കി

Thursday 17 June 2010

ഇറ്റലില്‍ വൈദിക വര്‍ഷ സമാപന ആഘോഷവും ക്നായി ബ്ലോഗന്റെ ഉദ്ഘാടനവും ഉജ്വലമായി



റോം. വൈദിക വര്‍ഷ സമാപനതോട് അനുബന്ധിച്ചു കെ സി വൈ ല്‍ ഇറ്റലി രിജീന്ടെ ആഭിമുഖ്യ്ത്തില്‍ റോമില്‍ സേവനം അനൂഷ്ടിക്കുന്ന
ക്നാനായകാരായ 12 വൈദികരെ ആദരിച്ചു. 06-06-2010 ഞാരാഴ്ച റോമിലെ കൊര്‍ണേലിയ ക്നാനായ പള്ളില്‍ വെച്ച് നടന്ന ചടങ്ങില്‍ കെ സി വൈ ല്‍ ആംഗങ്ങള്‍പ്രതഷാനമായി വരുകയുo 12 .വൈദികര്‍ സമുഹബലി അര്‍പ്പിക്കുകയുo ചെയ്തു. തുടര്‍ന്ന്‍ നടന്ന ചടങ്ങില്‍ വൈദികരെ ആദരിക്കും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന്‍ കെ സി വൈ ല്‍ ഇറ്റലി റിജന്‍ ആരംഭിച്ച ക്നിയി ബ്ലോഗ്‌ ഉദ്ഘാടനo K.C.A.I പ്രെസിഡേന്‍ത്റ് ശ്രീ . സീറിയക് കല്ലട നിര്‍വഹിച്ചു. ചുരുങ്ങിയ കാലം കോന്ടെ വളരെ അതികം നല്ല നല്ല പ്രവത്തനം കാഴ്ച വെച്ച കെ സി വൈ ല്‍ ഇറ്റലി റിജന്‍ പ്രവാസി യുവ ജനങ്ങള്‍ക്ക് ഒരു മാതൃക ആണന്ന്‍ വൈദികര്‍ അഭിപ്രായപെട്ടു. ബ്ലോഗന്റെ നിര്‍മ്മാണതിനായി പ്രവര്‍ത്തിച്ച ബ്രദര്‍ സൈജുവിനയൂം സിജോ ഇടചെരില്‍ എന്നിവരെ യോഗം അനുമോദിച്ചു.
.Fr.ബിജോ കൊച്ചതംപള്ളിയില്‍. Sr.ലേഖ. ടെന്നിസ് മണലേല്‍. ജീവന്‍ പലനില്‍ക്കുംതടത്തില്‍, ഷിജിമോള്‍ വലിയപുത്തന്പുരയില്‍, ഷോമിക കിഴക്കെകട്ടില്‍എന്നിവര്‍ നേതൃത്വം നല്കി

Tuesday 15 June 2010

ഇറ്റലിയില്‍ (റോം) ജൂണ്‍ 27 ന്കെ സി വൈ ല്‍ ഇറ്റലി രിജീന്റെ ആഭിമുഖ്യത്തില്‍ പിക്ന്ക്



റോം: ജൂണ്‍ 27 ന്കെ സി വൈ ല്‍ ഇറ്റലി രിജീന്റെ ആഭിമുഖ്യത്തില്‍ Cascate Delle Marmore & Piediluco എന്നി സ്ഥലം ത്തെക്കെ ടൂര്‍ നടത്തുന്നു. കോര്‍നെലിയയില്‍ നിന്ന്‍ 8.30 നെ പുറപ്പെടുന്നു.(25 യൂറോ[trevelling and lunch]) .എല്ലാ ക്നാനായക്കാരെയും ഈ വിനോദ വിരുന്നിലേക്ക് സ്വാഗതം ചെയ്യൂന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് ടെന്നിസ് മണലേല്‍ (3883412859). ജീവന്‍ പി ജോസ് (3201433431) സിജോ ഇടചെരില്‍
.(3201903016)എന്നിവരുമായി ബന്ധപ്പെടുക

Saturday 5 June 2010

കിനായ്‌ ബ്ലോഗിന്റെ ഉദ്ഘാടനവും വൈദികരെ ആദരീക്കലും

റോം. വൈദിക വര്‍ഷ സമാപനതോട് അനുബന്ധിച്ചു KCYL ITALY ടെ ആഭിമുഖ്യ്ത്തില്‍ റോമില്‍ സേവനം അനൂഷ്ടിക്കുന്ന മലയാളികളായ വൈദികാരെ ആദരിക്കുകയും ഉപഹാര ഉപഹാരങ്ങള്‍ നല്‍കുകയും KCYL ഇറ്റലി Regionte പുതിയ ബ്ലോഗിന്റെ ഉദ്ഘാടനവും .06-06-2010 ഞാരാഴ്ച റോമിലെ കൊര്‍ണേലിയില്‍ ഉള്ള ക്നാനായ കത്തോലിക്കാ പള്ളിയില്‍ വച്ചു 4 മണിക്കുള്ള വി. കുര്‍ബാനയ്ക്ക്‌ ശേഷം നിരവധി വൈദികരുടെ സാന്നിധ്യ്ത്തില്‍ KCAI പ്രെസിഡേന്‍ത്റ് ശ്രീ . സീറിയക് കല്ലട നിര്‍വഹിക്കുന്നതാണു.. കിനായ്‌ ബ്ലോഗ് പിറവി കൊണ്ടത്‌ ഞങ്ങളുടെ ബുദ്ധിയില്‍ അല്ല ,മറിച്ച് ഹൃദയങ്ങളിലാണ്‌,ഞങ്ങള്‍ എന്നു പറഞ്ഞാല്‍ ഇറ്റല്യിലെ K C Y L കുടുംബങ്ഗാങ്ങള്‍. ഇറ്റല്‍യില്‍ ഉള്ള ക്നാനായ കത്തോലിക്കാ യുവജനങ്ങളെ ഒരു കുടകീഴില്‍ അണിനിരത്തുന്നതിനും ലോകം മുഴുവനും ഉള്ള ക്നാനായ മക്കളുമായ് ആശയങ്ങള്‍ പങ്കു വയ്ക്കുന്നതിനുമായ് തുടങ്ങിയതാണ് കിനായ്‌ ബ്ലോഗ്‌

Thursday 3 June 2010

കൂടല്ലൂര്‍ തോട്ടത്തില്‍ മറിയാമ്മ കഴുത്തറുത്ത്‌ ദാരുണമായി കൊല്ലപ്പെട്ടു

കിടങ്ങൂര്‍: കൂടല്ലൂര് ‍തോട്ടത്തില്‍ (കൊല്ലിയില്‍ ) മറിയാമ്മയുടെ ‍ (80) മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. മറിയാമ്മയുടെ കഴുത്തറുത്ത നിലയിലുള്ള മൃതദേഹം കലുങ്കിനടിയിലാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് 9 ബംഗാള്‍ സ്വദേശികളെ കസ്റഡിയിലെടുത്തിട്ടുണ്ട്. മക്കള്‍ എല്ലാവരും വിദേശത്താണ് , പരേതനായ തോട്ടത്തില്‍ മാത്യുവിന്റെ ഭാര്യയാണ് മറിയാമ്മ. സ്വര്‍ണ ആഭരണങ്ങള്‍ മോക്ഷണം പോയിട്ടുണ്ട്. ബോഡി ഹോസ്പിറല്‍ എത്തിക്കാന്‍ പോലീസും നാട്ടുകാരും ഊര്‍ജിത ശ്രമം നടത്തി കൊണ്ടിരിക്കുന്നു .
.

കൊമ്പനാംകുന്നു ഭാഗത്ത്‌ കൊല്ലിയില്‍ പരേതനായ മാത്യുവിന്റെ (മാത്തച്ചന്‍) ഭാര്യ മറിയാമ്മയാണ്‌ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്‌. ഇവരുടെ ആഭരണങ്ങള്‍ കാണാനില്ല. മക്കളെല്ലാം വിദേശത്തായതിനാല്‍ അനുജത്തി ഏലിയാമ്മയും കാഞ്ഞിരപ്പള്ളി തമ്പലക്കാട്‌ സ്വദേശിനിയായ വേലക്കാരിയുമായിരുന്നു മറിയാമ്മയോടൊപ്പം താമസം.

ഇന്നലെ വൈകിട്ട്‌ മറിയാമ്മ റോഡില്‍ കൂടി നടന്നുപോകുന്നതു കണ്ടവരുണ്ട്‌. വൈകുന്നേരം ആറരയോടെ അയല്‍വാസിയായ ബേബിയാണ്‌ മറിയാമ്മയെ കലുങ്കിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. മോഷണശ്രമമാണു കൊലപാതകത്തിനു കാരണമെന്നു സംശയിക്കുന്നു. മറിയാമ്മയുടെ മൃതദേഹം കണ്ടെത്തിയതിനു സമീപം താമസിക്കുന്ന ബംഗാള്‍ സ്വദേശികളായ എട്ടോളം പേര്‍ പോലീസ്‌ കസ്‌റ്റഡിയിലാണ്‌. ഇതിനു മുമ്പും ഈ പ്രദേശത്ത്‌ മോഷണം നടന്നതിനാലാണ്‌ ഇവരെ കസ്‌റ്റഡിയിലെടുത്തിരിക്കുന്നത്‌. മറിയാമ്മയുടെ സംസ്‌കാരം പിന്നീട്‌.

മക്കള്‍: ചാക്കോച്ചന്‍, സാലി (ഡല്‍ഹി), സിറിയക്‌, ജയിംസ്‌, ഫിലിപ്പ്‌, സേവ്യര്‍, കുഞ്ഞുമോള്‍ (എല്ലാവരും യു.എസ്‌.എ.). മരുമക്കള്‍: ചിന്നമ്മ കക്കാട്ടില്‍ പുന്നത്തറ, എല്‍സമ്മ നാരാണത്തിന്‍കുഴിയില്‍ ഇരവിമംഗലം, സൂസി വഴിയമ്പലത്തില്‍ കൊങ്ങാണ്ടൂര്‍, സുജ നല്ലൂര്‍ കോട്ടയം, ജോയി തട്ടാര്‍കുന്നേല്‍ മൂവാറ്റുപുഴ, ജോമോന്‍ പള്ളികിഴക്കേല്‍ (എല്ലാവരും യു.എസ്‌.എ.), സോഫി മൂലയില്‍ പരുത്തുംപാറ.

അടിക്കടിയുണ്ടാകുന്ന കൊലപാതകങ്ങളെത്തുടര്‍ന്ന്‌ സംസ്‌ഥാനത്ത്‌ തൊഴില്‍ ചെയ്യുന്ന അന്യസംസ്‌ഥാനക്കാര്‍ പ്രത്യേക നിരീക്ഷണത്തിലാണ്‌. പശ്‌ചിമബംഗാള്‍, ബിഹാര്‍, ഒറീസ എന്നിവിടങ്ങളില്‍നിന്നുള്ള നിരവധി പേരാണ്‌ കേരളത്തിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നത്‌. നിരവധി ക്രിമിനലുകളും ഈ മേഖലയില്‍ എത്തുന്നുണ്ട്‌

ജര്‍മന്‍ ക്നാനായ കുടുംബമേള വര്‍ണ്ണാഭം


ഫുള്‍ഡാ(ജര്‍മനി): ജര്‍മനിയില്‍ 3 ദിവസമായി നടത്തപ്പെട്ട പത്തൊന്‍പതാം ജര്‍മന്‍ ക്നാനായ കുടുംബ മേള വിവിധ പരിപാടികളോടെ സമാപിച്ചു.കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍.മാത്യു മൂലക്കാട്ട് മേളയില്‍ മുഖ്യാതിഥിയായിരുന്നു. അടുത്തവര്‍ഷം കോട്ടയത്തു നടക്കുന്ന അതിരൂപതയുടെ ശതാബ്ദി ആഘോഷം വിജയിപ്പിക്കുവാന്‍ പ്രവാസി ക്നാനായക്കാരുടെ സഹായസഹകരണം ആര്‍ച്ച് ബിഷപ്പ് ഇവിടെ അഭ്യര്‍ത്ഥിച്ചു. വിദേശത്തുളള ക്നാനായക്കാര്‍ വരും തലമുറയിലേക്ക് സമുദായആചാരങ്ങളും,മൂല്യങ്ങളും കൈമാറുന്നതില്‍ വിജയം കയ് വരിച്ചതായി ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.ജര്‍മന്‍ ക്നാനായ സമൂഹം ഇതിന് ഒരു മാതൃകയാണ്യെന്ന് മാര്‍.മാത്യു മൂലക്കാട്ട് അഭിപ്രായപ്പെട്ടു. അടുത്ത വര്‍ഷം കോട്ടയം കാരിത്താസ് ഹോസ്പിറ്റലില്‍ ഹൃദയ ശസ്ത്രക്രീയയ്ക്കുളള സംവിധാനം ഉണ്ടാകുമെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.ഫാ.ബിജു ചിറത്തറ,ബ്രദര്‍.ജെബി മുക്കാച്ചിറയില്‍,മൈക്കിള്‍ ചാലക്കാട്ട് എന്നിവര്‍ ചര്‍ച്ചകള്‍ നയിച്ചു.ക്വിസ് മത്സരങ്ങള്‍,വിവിധയിനം കലാപരിപാടികള്‍,സ്പോര്‍ട്ട്സ് മത്സരങ്ങള്‍ എന്നിവ മേളയോടൊപ്പം നടത്തപ്പെട്ടു.നവ ദമ്പതികളായ കുന്നത്തേക്ക് ക്രിസിറ്റോ - മേബിള്‍ നെ ജര്‍മന്‍മേള പ്രത്യേക ആശംസകള്‍ നേര്‍ന്നു.സ്വപ്ന ഇല്ലത്തു പറമ്പില്‍, സന്‍ജു മലേമുണ്ടയ്ക്കല്‍,റ്റോബി എന്നിവര്‍ കലാസന്ധ്യകള്‍്ക്ക് നേതൃത്വം നല്കി.ഇരുപതാം ജര്‍മന്‍ ക്നാനായ കുടുംബ മേളയുടെ അദ്ധ്യക്ഷനായി ജോസ് കുസുമാലയം ബോച്ചുമിനെ തെരെഞ്ഞെടുത്തു.അടുത്ത മേള 2011 -മെയില്‍ നടക്കും.

Saturday 29 May 2010

ആറ്റിലേക്കു ജീപ്പുമറിഞ്ഞ് വന്‍ദുരന്തം പുന്നത്തുറക്കാരെടകം 6 മരണം 4 ക്നനായകര്‍


കിടങ്ങൂര്‍: നിയന്ത്രണം വിട്ട ടാറ്റാ സുമോ ആറ്റിലേക്ക് മറിഞ്ഞ് വഴിയാത്രക്കാരുള്‍പ്പെടെ ആറു പേര്‍ മരിച്ചു. ഡ്രൈവര്‍ അടക്കം മൂന്നു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നു പുലര്‍ച്ചെ അഞ്ചരയോടെ കിടങ്ങൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപമുള്ള പാലത്തില്‍ നിന്നുമാണ് അമ്മയെ വിദേശത്തേക്കു യാത്രയാക്കിയ മക്കളടക്കം സഞ്ചരിച്ചിരുന്ന സുമോ വഴിയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച് ആറ്റിലേക്ക് മറിഞ്ഞത്.

കിടങ്ങൂര്‍ സൌത്ത് ഉള്ളാട്ടില്‍ സി.വി. ജയിംസിന്‍റെ ഭാര്യ സുജയെ ഇറ്റലിയിലേക്ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നു യാത്രയാക്കി മടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. സുജയുടെ മക്കളായ കിടങ്ങൂര്‍ സെന്റ് മേരീസ് സ്കൂള്‍ വിദ്യാര്‍ഥി സുബിന്‍ (16), അനു (11), ജയിംസിന്‍റെ സഹോദരന്‍ ജോമോന്റെ മകള്‍ അയോണ (മൂന്ന് വയസ്), ജയിംസിന്‍റെ സഹോദരി പാലക്കാട് മംഗലംഡാം ചിറ്റടി ആയാംകുടിയില്‍ മേരി (58), കാല്‍നടയാത്രക്കാരായ കിടങ്ങൂര്‍ സൌത്ത് ചേനത്താഴത്ത് മത്തായി (42), കിടങ്ങൂര്‍ സൌത്ത പഴയപുരയ്ക്കല്‍ മഹേഷ് (33) എന്നിവരാണ് മരിച്ചത്. കാല്‍നടക്കാരനായിരുന്ന മത്തായി കുമരകത്ത് നിന്ന് കിടങ്ങൂര്‍ താമസം ആക്കിയതാണ്.

ജയിംസ്, ഡ്രൈവര്‍ ഉഴവൂര്‍ തെരുവക്കാട്ടില്‍ ലിലീഷ് (35), ജയിംസിന്‍റെ സഹോദരന്‍ ജോമോന്‍റെ മകന്‍ ജോണ്‍ലി എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. നിയന്ത്രണം വിട്ട വാഹനം വഴിയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച ശേഷം ആറ്റിലേക്കു മറിയുകയായിരുന്നു. അമിതവേഗതയും ഡ്രൈവര്‍ ഉറങ്ങിയതുമാണ് അപകട കാരണമെന്നു സൂചനയുണ്ട്. അതേസമയം, എതിരേ വന്ന വാഹനത്തിന്‍റെ ലൈറ്റ് ഡിം ചെയ്യാതിരുന്നതിനാല്‍ സുമോയുടെ നിയന്ത്രണം വിടുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു.അപകടവിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.കൊച്ചുകുന്നു ആശുപത്രിയില്‍ വച്ച് മരണം സ്ഥിധീകരിച്ചതിനു ശേഷം മൃദദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

രണ്ടു മൃതദേഹങ്ങള്‍ ഒരു കിലോമീറ്ററോളം താഴെയുള്ള ചെക്കുഡാമില്‍ നിന്നുമാണ് കണ്ടെടുത്തത്. സംഭവത്തെ തുടര്‍ന്ന് കുവൈറ്റ് വഴി ഇറ്റലിയിലേക്ക് പോയ സുജയെ തിരികെ വിളിക്കുന്നതിന് എംബസി അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. ജില്ലാ പോലീസ് സൂപ്രണ്ട് പി.ജി. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. കെ.എം മാണി, മോന്‍സ് ജോസഫ് എന്നിവര്‍ അപകടവിവരമറിഞ്ഞയുടനെ സംഭവ സ്ഥലത്തെത്തിയിരുന്നു

Wednesday 26 May 2010

ക്‌നാനായ സമുദായത്തിനെ അഭിമാനമായി എല്‍ദോസ്‌ മാത്യു പുന്നൂസ്‌


ചിങ്ങവനം: ഇക്കഴിഞ്ഞ സിവില്‍ സര്‍വ്വീസ്‌ പരീക്ഷയില്‍ 96-ാം റാങ്ക്‌ കരസ്ഥമാക്കി ക്‌നാനായ യാക്കോബായ സമുദാംഗമായ എല്‍ദോസ്‌ മാത്യു പുന്നൂസ്‌ അഭിമാനകരമായ നേട്ടം കൈവരിച്ചു. കല്ലിശ്ശേരിപള്ളി ഇടവകാംഗവും മഴുക്കീര്‍ യൂണിയന്‍ ബ്ലോക്ക്‌ ഉടമ കുറ്റിയില്‍ കെ. എം.പുന്നൂസിന്റെയും റാന്നി മന്ദമാരുതിയില്‍ പുളിമൂട്ടില്‍ സൂസമ്മയുടെയും മകനാണ്‌. തിരുവല്ല മര്‍ത്തോമ്മാ റെസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ നിന്ന്‌ പ്രാഥമിക വിദ്യാഭ്യാസവും കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സ്‌ ബി.ടെക്കും, ICFAI യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം. ബി. എ യും എടുത്ത്‌ ഹൈദരാാബാദില്‍ മാനേജുമെന്റ്‌ റിസര്‍ച്ച്‌ ചെയ്യവേയാണ്‌ സിവില്‍ സര്‍വ്വീസ്‌ എല്‍ദോസിന്‌ പ്രചോദനമായത്‌. കാനഡായില്‍ ജസ്റ്റീസ്‌ ഡിപ്പാര്‍ട്ടുമെന്റില്‍ ലീഗല്‍ കോണ്‍സെല്‍ ആയ പ്രറ്റി എലിസബത്ത്‌ കുരുവിള ഏക സഹോദരി ആണ്‌. ആദ്യ ഉദ്യമത്തില്‍ തന്നെ തിളക്കമാര്‍ന്ന വിജയം നേടാനായത്‌ എല്‍ദോസിന്റെ വിജയത്തിന്‌ മാറ്റുകൂട്ടുന്നു.

Friday 21 May 2010

രണ്ടാമത് യൂറോപ്യന്‍ ക്നാനായ യാക്കോബായ സംഗമത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി


മാഞ്ചസ്റര്‍ : രണ്ടാമത് യൂറോപ്യന്‍ ക്നാനായ യാക്കോബായ സംഗമത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. മെയ് 29,30(ശനി,ഞായര്‍) തീയതികളില്‍ മാഞ്ചസ്ററില്‍ "ക്നാനായി തൊമ്മന്‍ " നഗറില്‍വച്ചാണ് സംഗമം നടക്കുന്നത്. മാഞ്ചസ്റര്‍ സെന്റ്ജോര്‍ജ് പളളിയാണ് സംഗമത്തിന് നേതൃത്വം നല്കുന്നത് 29 ന് ശനിയാഴ്ച 2.30 ന് ഫാ.ഡോ.തോമസ് ജേക്കബ് മണിമല പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ ആരംഭിക്കും തുടര്‍ന്ന് 3 മണിക്ക് ഫാ.സോജി ഓലിക്കല്‍ "കുടുംബജീവിതത്തിന്റെ പ്രസക്തി " എന്ന വിഷയത്തെ ആസ്പദമാക്കി ക്ളാസ്സ് എടുക്കും. പിന്നീട് ഗാനമേള ,മാജിക് ഷോ,പുരാതന പാട്ടുകള്‍ എന്നിവ നടക്കും. 30 ന് ഞായറാഴ്ച രാവിലെ 8.30 ന് വന്ദ്യപിതാക്കന്മാരുടെ കാര്‍മീകത്വത്തില്‍ വി:കുര്‍ബാനയും തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ്പ് അയൂബ് മോര്‍ സില്‍വാനോസ് അധ്യക്ഷത വഹിക്കുന്നതും,സംഗമത്തിന്റെ ഉല്‍ഘാടനം ആര്‍ച്ച് ബിഷപ്പ്
കുറിയാക്കോസ് മോര്‍ സേവേറിയോസ് വലിയ മെത്രാപ്പോലിത്ത നിര്‍വ്വഹിക്കുന്നതുമാണ്. ഫാ.സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍ ഫാ.വര്‍ഗീസ് മാത്യു,ഫാ.ഡോ.തോമസ് ജേക്കബ്,ഫാ. ജേക്കബ് തോമസ്,ഫാ.ജോമോന്‍ പുന്നൂസ് ,ഫാ.സജി ഏബ്രഹാം,ഐന്‍സ്റിന്‍ വാലയില്‍ എന്നിവര്‍ ആശംസകള്‍നേരും തുടര്‍ന്ന് മാര്‍ഗം കളി ഉള്‍പ്പെടെ വിവിധ കലാപരിപാടികള്‍ നടക്കും. സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിന് ജോസഫ് ഇടിക്കുള (കോര്‍ഡിനേറ്റര്‍) സജീവ് പുന്നൂസ്(ഫിനാന്‍സ്) എന്നിവരടങ്ങിയ വിപുലമായ കമ്മറ്റി പ്രവര്‍ത്തിക്കുന്നു,
വിലാസം 29 മെയ് ശനി - സെന്റ് ആന്റണീസ് പ്രൈമറി സ്കൂള്‍ m22 ONT,30 ഞായര്‍ ഫോറം സെന്റര്‍ : m22 S RX*
ജേക്കബ് മാത്യു

Tuesday 11 May 2010


"കിനായ്" ബ്ലോഗ് പിറവികൊണ്ടത് ഞങ്ങളുടെ ബുദ്ധിയിലല്ല മറിച്ച് ഹൃദയങളിലാണ്. "ഞങ്ങള്" എന്നുപറഞ്ഞാല് ഇറ്റലിയിലെ കെ. സി. വൈ. എല്. കുടുംബാംഗങള്. ഇറ്റലിയില് ഉള്ള ക്നാനായ കത്തോലിക്കാ യുവജനങ്ങളെ ഒരു കുടകീഴില് അണിനിരത്തുന്നതിനും ലോകം മുഴുവനുമുള്ള ക്നാനായ മക്കളുമായ് ആശയങ്ങള് പങ്കു വെയ്ക്കാനും ഈ ബ്ലോഗിന് കഴിയട്ടെ....

തനിമയില്‍, ഒരുമയില്‍, വിശ്വാസനിറവില്‍'' - ശതാബ്ദി ദര്‍ശനവാചകം


തെള്ളകം: 1911ല്‍ സ്ഥാപിതമായ കോട്ടയം അതിരൂപത ശതാബ്ദിയുടെ നിറവിലേക്ക്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികള്‍ ഇതിന്റെ ഭാഗമായി നടത്തും.

ശതാബ്ദി ലോഗോയുടെ പ്രകാശനകര്‍മം തെള്ളകം ചൈതന്യ പാസ്ററല്‍ സെന്ററില്‍ പാസ്ററല്‍ കൌണ്‍സില്‍ യോഗത്തില്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു. 'തനിമയില്‍, ഒരുമയില്‍, വിശ്വാസനിറവില്‍'' എന്ന ശതാബ്ദി ദര്‍ശനവാചകം ആലേഖനം ചെയ്തതാണ് ലോഗോ.

ശതാബ്ദിയാഘോഷങ്ങളുടെ കണ്‍വീനര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാര ശേരിലാണ്. ആഘോഷങ്ങള്‍ക്കായി 13 കമ്മിറ്റികളുടെ പ്രവര്‍ത്തന പദ്ധതികള്‍ ശതാബ്ദി കമ്മിറ്റി സെക്രട്ടറി ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അവതരിപ്പിച്ചു.

ആരോ ഗ്യപരിരക്ഷ, ദാരിദ്യ്രനിര്‍മാര്‍ജനം, അടിസ്ഥാന സൌകര്യ വികസനം, പരിസ്ഥിതി സംരക്ഷണം, കരിയര്‍ ഗൈഡന്‍സ് സെല്‍, വികസന സിമ്പോസിയങ്ങള്‍, ബോധവത്കരണ ക്ളാസുകള്‍, ശതാബ്ദി ദീപശിഖാ പ്രയാണം, റാലി, ക്നാനായ മ്യൂസിയം തുടങ്ങി വിവിധ പ്രവര്‍ത്തനപദ്ധതികള്‍ക്ക് പാസ്ററല്‍ കൌണ്‍സില്‍ അംഗീകാരം നല്കി.

കോട്ടയം അതിരൂപത പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ് കുന്നശേരി രക്ഷാധികാരിയായും മാര്‍ മാത്യു മൂലക്കാട്ട് ചെയര്‍മാനായും മാര്‍ ജോസഫ് പണ്ടാരശേരില്‍ ജനറല്‍ കണ്‍വീനറായും ഫാ. മാത്യു ഇളപ്പാനിക്കല്‍, ഫാ. തോമസ് കുരിശുമ്മൂട്ടില്‍, എം.എല്‍. ജോര്‍ജ് മറ്റത്തിപ്പറമ്പില്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്ന 160 പേരടങ്ങുന്ന ശതാബ്ദി കേന്ദ്രക്കമ്മിറ്റി ശതാബ്ദി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും knanaya voice.

Thursday 6 May 2010

തിരുനാള്‍..................

റോം: റോമിലെ ക്നാനായ പള്ളിയില്‍ വി.പത്താം പിയൂസിന്റെ തിരുനാള്‍ ഈ വര്‍ഷവും ആഘോഷപൂര്‍വ്വം നടത്തപ്പെടുന്നു. മെയ്‌മാസം ഒമ്പതാം തിയതി ഉച്ചകഴിഞ്ഞു മൂന്ന് മണിയോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. മൂന്ന് മണിക്ക് ലദീഞ്ഞും തുടര്‍ന്ന് പാട്ടുകുര്ബ്ബനയും അതിനെതുടര്‍ന്ന് ഭക്തി നിര്‍ഭരമായ പ്രഥക്ഷിണവും ഉണ്ടായിരിക്കുന്നതാണ്. ആറുമണിയുടെ വി. കുര്‍ബ്ബാനയുടെ വാഴുവിനോടുകൂടെ തിരുക്കര്‍മ്മങ്ങള്‍ അവസാനിക്കുന്നതാണ്. ചരിത്രമുറങ്ങുന്ന റോമിലെ കോര്ന്നെലിയ പള്ളിയില്‍ കേരള തനിമ വിളിച്ചറിയിക്കുന്ന തിരുന്നാള്‍ കര്‍മ്മങ്ങളാണ്‌ ഓരോ വര്‍ഷവും നടത്തിപോരുന്നത്. ചെണ്ടമേളങ്ങളും മുത്തുക്കുടകളും ഉള്ള തിരുനാള്‍ പ്രദക്ഷിണം എടുത്തുപറയത്തക്ക ഒന്ന്തന്നെ. തിരുക്കര്‍മ്മങ്ങളില്‍ പങ്കുപറ്റുവാനും വി . പത്താം പീയുസുവഴി ദൈവത്തില്‍നിന്ന് അനുഗ്രഹങ്ങള്‍ നേടുവാനും എല്ലാവരേയും കൊര്‍ന്നെലീയായിലെ ക്നാനായ പള്ളിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു..............

Wednesday 5 May 2010

ഇറ്റലിയില് കെ. സി .വൈ .എല് രൂപികരിച്ചു

റോം : കെ. സി .വൈ .എല്ലിന്റെ നാല്പതാം ജന്മദിനം ആഘോഷിക്കുന്ന ഈ വേളയില് ഇറ്റലിയില് ഉള്ള ക്നാനായ കത്തോലിക്കാ യുവജനങ്ങളെ ഒരു കുടകീഴില് അണിനിരത്തുന്നതിനായ് കത്തോലിക്കാ സഭയുടെ സിരാകേന്ദ്രമായ ഇറ്റലിയില് കെ. സി .വൈ .എല് രൂപികരിച്ചു .ഫാ. ജിജോ നെല്ലിക്കകണ്ടത്തിലിന്റെ നേതൃത്വത്തില് ചേര്ന്ന യോഗത്തില് കെ സി വൈ എല് രൂപികരിക്കുകയും അടുത്ത വര്ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ഡെന്നിസ് ജോസഫ് മണലേല്, ഷിജിമോള് ഷാജി വലിയപുത്തന്പുരയില്, ജീവന് പി ജോസ് പാലനില്ക്കുംതടത്തില് ,ഷോമിക സൈമണ് കിഴക്കെക്കാട്ടില് ,സിജോ ജോസ് ഇടച്ചെരില് എന്നിവര് യഥാക്രമം പ്രസിഡന്റ് ,വൈസ് പ്രസിഡന്റ് ,സെക്രട്ടറി ,ജോയിന്റ് സെക്രട്ടറി ,ട്രെഷേര്ര് എന്നി സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപെട്ടു .ഫാ .ബിജോ കൊച്ചാധംപള്ളിയില് ,സി. ലേഖ എന്നിവരെ യഥാക്രമം ജോയിന്റ് ചാപ്ലിന് സിസ്റ്റര് അഡ്വൈസര് എന്നി സ്ഥാനങ്ങളില് നിയമിച്ചു.
6 -12 -2009 ഇല്പ്രഥമ പൊതുയോഗവും പ്രവര്ത്തനോദ്ഘാടനം നടന്നു. ഡെന്നിസ് ജോസഫ് മണലേല്ന്റെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് സിജോ ജോസ് ഇടച്ചെരില് സ്വാഗതം ആശംസിക്കുകയും ശ്രീ .സിറിയക് കല്ലട (കെ സി എഐ പ്രസിഡന്റ്) പ്രവര്ത്തനോദ്ഘാടനം നിര്വഹിക്കുകയും ഫാ .ജിജോ നെല്ലിക്കകണ്ടം മുഖ്യ പ്രഭാഷണം നടത്തുകയും ,ജീവന് പി ജോസ് കൃതജ്ത അര്പ്പിക്കുകയും ചെയ്തു .ഫാ.മാത്യു പിട്ടാപിള്ളി യുവജന സംഘടനകളുടെ ലക്ഷ്യവും പ്രവര്ത്തനശൈലിയും എന്ന വിഷയത്തില് ക്ലാസ്സ് നയിക്കുകയും ചെയ്തു

Popular Posts

Total Pageviews