Manorama Online Latest News

Indiavision Live | Malayalam News Channel

Friday, 22 February 2013

യൂറോപ്യന്‍ ക്നാനായ മാമാങ്കത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി



.
കുടിയേറ്റം എന്ന വികാരം ധമനികളില്‍ ത്രസിച്ചു നില്‍ക്കുന്ന യൂറോപ്പിലെ സമുദായ സ്നേഹികള്‍ എല്ലാവരും യു. കെ. കെ. സിയുടെ കീഴില്‍ അണിനിരക്കുമ്പോള്‍ യു. കെയിലെ  തന്നെ ഏറ്റവും വലിയ ജനസാഗരമായി മാറുമെന്നതില്‍ സംശയമില്ല . ജൂലൈ  5, 6  തീയതികളില്‍  Birmingham Holiday Inn ല്‍ നടത്തപ്പെടുന്ന യൂറോപ്യന്‍ കണ്‍വന്‍ഷനും,   ജൂലൈ  7ന് ബിര്‍ഹിമ്ഹമിലെ ബെതേല്‍ കണ്‍വന്‍ഷന്‍ സെന്‍ട്രലില്‍ നടക്കുന്ന യു. കെ.കെ.സിയുടെ  പതിമൂന്നാമത് കണ്‍വന്‍ഷനും ഒന്നുചേരുമ്പോള്‍ യൂറോപ്പിലെ ക്നാനായ മക്കള്‍ക്ക് മറക്കാനാവാത്ത ഒരു ദിവസമായി ജൂലൈ 7 ഞായര്‍ മാറും.
  യു. കെയില്‍ എല്ലായിടവും നടക്കുന്ന  ദുക്റാന തിരുനാള്‍ പരിഗണിച്ചുകൊണ്ടും, കുട്ടികളുടെ അധ്യയനദിവസങ്ങള്‍ നഷ്ടപ്പെടുവാതിരിക്കുവാനും, വിവിധ ക്നാനായ യൂണിറ്റുകളുടെ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ടുംയൂറോപ്യന്‍ കണ്‍വന്‍ഷന്‍റെ തീയതി ജൂലൈ 5 & 6  ലേക്കും, യു. കെ കണ്‍വന്‍ഷന്‍റെ തീയതി ജൂലൈ 7 ലേക്കുംമാറ്റുകയുണ്ടായി.
യു. കെ. കെ. സി. എ. ആതിഥേയത്വം വഹിക്കുന്ന മൂന്നാമത് യൂറോപ്യന്‍ കണ്‍വന്‍ഷന്‍  ഏറ്റവും ഭംഗിയായിനടത്തുവാന്‍  സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളെല്ലാം ഒറ്റക്കെട്ടായി മുന്നോട്ട്.


യു.കെ.കെ.സി.എ പ്രസിഡന്റ് ശ്രി ലേവി പടപുരയ്ക്കലിന്‍റെ നേതൃത്വത്തിലൂടെ കേന്ദ്ര കമ്മറ്റി അംഗങ്ങളുടെമേല്‍നോട്ടത്തില്‍ അതിവിപുലമായി നടത്തപ്പെടുന്ന ഈ ക്നാനായ സംഗമത്തിലേക്ക്  മുഴുവന്‍ സമുദായസ്നേഹികളെയും കേന്ദ്രകമ്മിറ്റിയ്ക്കു വേണ്ടി  ഞങ്ങള്‍ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു.

Popular Posts

Total Pageviews