Manorama Online Latest News

Indiavision Live | Malayalam News Channel

Saturday 18 September 2010

രണ്ടാമത് ഇറ്റാലിയന്‍ ക്നാനായ കണ്‍വന്‍ഷന്‍ റോമില്‍ ഒക്ടോബര്‍ 31,നവംബര്‍ 1 തീയതികളില്‍


ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ഇറ്റലിയുടെ ആഭിമുഖ്യത്തില്‍ രണ്ടാമത് ഇറ്റാലിയന്‍ ക്നാനായ കണ്‍വന്‍ഷന്‍ ക്ടോബര്‍ 31,നവംബര്‍ 1 തീയതികളില്‍ റോമില്‍ നടത്തപ്പെടും. ഒക്ടോബര്‍ 31-താം തീയതി റോമിലെ സാക്രോഫാനായില്‍ മാര്‍ മാത്യു മാക്കില്‍ നഗറില്‍ കൊടിയേറുന്നതോടെ ദ്വിദിന ക്നാനായ സംഗമത്തിനു തുടക്കമാകും. ഇറ്റലിയിലെ ക്നാനായ മക്കള്‍ക്ക് ആവേശം പകരുന്ന ഈ കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കുന്നതിന് വിവിധ കമ്മറ്റികള്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.
സൌഹൃദം പുതുക്കലിന്റെയും സ്നേഹം പങ്കുവയ്ക്കലിന്റെയും അന്തരീക്ഷത്തില്‍ നടക്കുന്ന കണ്‍വന്‍ ്ഷനില്‍ കോട്ടയം അതിരൂപതയുടെ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, ഇറ്റലിയിലെ ഇന്ത്യന്‍ അംബാസിഡര്‍, മറ്റ് രാഷ്ട്രീയ സാമൂഹ്യ സാമുദായിക നേതാക്കള്‍ തുടങ്ങിയവരുടെ മഹനീയ സാന്നിദ്ധ്യം ഉണ്ടായിരിക്കും. ഒക്ടോബര്‍ 31 ന് ഉച്ചകഴിഞ്ഞ് 3.30 ന് മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും കേരളത്തനിമയില്‍ വസ്ത്രധാരണം ചെയ്ത മലയാളമങ്കമാരുടെ താലപ്പൊലിയുടെയും അകമ്പടിയോടെയുളള ഘോഷയാത്ര, ഉദ്ഘാടന സമ്മേളനം, കലാസന്ധ്യ, മ്യൂസിക് നൈറ്റ്, നാടന്‍ തട്ടുകട എന്നിവയോടെ കണ്‍വന്‍ഷന്റെ ഒന്നാം ദിവസത്തിനു സമാപനമാകും.

സകല വിശുദ്ധരുടെ തിരുനാള്‍ ദിനമായ നവംബര്‍ 1-ാം തീയതി തിങ്കളാഴ്ച മാര്‍ ജോസഫ് പണ്ടാരശേരിലിന്റെ മുഖ്യകാര്‍മ്മീകത്വത്തിലും നിരവധി വൈദീകരുടെ സഹകാര്‍മ്മീകത്വത്തിലും അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബ്ബാനയോടെ തുടക്കമാകും. കുടുംബ ജീവിതത്തെ ആസ്പദമാക്കി സിംപോസിയവും പൊതു ചര്‍ച്ചയും ഉണ്ടായിരിക്കും. ഇറ്റാലിയന്‍ ക്നാനായ ഫെഡറേഷന്‍ രൂപീകരണം ഈ കണ്‍വന്‍ഷന്റെ മുഖ്യ അജണ്ടയായിരിക്കും. കണ്‍വന്‍ഷന്റെ ഐശ്വര്യപൂര്‍ണ്ണമായ വിജയത്തിനായി എല്ലാവരുടെയും പ്രാര്‍ത്ഥനയും സഹകരണവും സവിനയം അഭ്യര്‍ത്ഥിച്ചുകൊളളുന്നു.

No comments:

Post a Comment

Popular Posts

Total Pageviews