
ഫുള്‍ഡാ(ജര്‍മനി): ജര്‍മനിയില്‍ 3 ദിവസമായി നടത്തപ്പെട്ട പത്തൊന്‍പതാം ജര്‍മന്‍ ക്നാനായ കുടുംബ മേള വിവിധ പരിപാടികളോടെ സമാപിച്ചു.കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍.മാത്യു മൂലക്കാട്ട് മേളയില്‍ മുഖ്യാതിഥിയായിരുന്നു. അടുത്തവര്‍ഷം കോട്ടയത്തു നടക്കുന്ന അതിരൂപതയുടെ ശതാബ്ദി ആഘോഷം വിജയിപ്പിക്കുവാന്‍ പ്രവാസി ക്നാനായക്കാരുടെ സഹായസഹകരണം ആര്‍ച്ച് ബിഷപ്പ് ഇവിടെ അഭ്യര്‍ത്ഥിച്ചു. വിദേശത്തുളള ക്നാനായക്കാര്‍ വരും തലമുറയിലേക്ക് സമുദായആചാരങ്ങളും,മൂല്യങ്ങളും കൈമാറുന്നതില്‍ വിജയം കയ് വരിച്ചതായി ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.ജര്‍മന്‍ ക്നാനായ സമൂഹം ഇതിന് ഒരു മാതൃകയാണ്യെന്ന് മാര്‍.മാത്യു മൂലക്കാട്ട് അഭിപ്രായപ്പെട്ടു. അടുത്ത വര്‍ഷം കോട്ടയം കാരിത്താസ് ഹോസ്പിറ്റലില്‍ ഹൃദയ ശസ്ത്രക്രീയയ്ക്കുളള സംവിധാനം ഉണ്ടാകുമെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.ഫാ.ബിജു ചിറത്തറ,ബ്രദര്‍.ജെബി മുക്കാച്ചിറയില്‍,മൈക്കിള്‍ ചാലക്കാട്ട് എന്നിവര്‍ ചര്‍ച്ചകള്‍ നയിച്ചു.ക്വിസ് മത്സരങ്ങള്‍,വിവിധയിനം കലാപരിപാടികള്‍,സ്പോര്‍ട്ട്സ് മത്സരങ്ങള്‍ എന്നിവ മേളയോടൊപ്പം നടത്തപ്പെട്ടു.നവ ദമ്പതികളായ കുന്നത്തേക്ക് ക്രിസിറ്റോ - മേബിള്‍ നെ ജര്‍മന്‍മേള പ്രത്യേക ആശംസകള്‍ നേര്‍ന്നു.സ്വപ്ന ഇല്ലത്തു പറമ്പില്‍, സന്‍ജു മലേമുണ്ടയ്ക്കല്‍,റ്റോബി എന്നിവര്‍ കലാസന്ധ്യകള്‍്ക്ക് നേതൃത്വം നല്കി.ഇരുപതാം ജര്‍മന്‍ ക്നാനായ കുടുംബ മേളയുടെ അദ്ധ്യക്ഷനായി ജോസ് കുസുമാലയം ബോച്ചുമിനെ തെരെഞ്ഞെടുത്തു.അടുത്ത മേള 2011 -മെയില്‍ നടക്കും.
No comments:
Post a Comment