Manorama Online Latest News

Indiavision Live | Malayalam News Channel

Wednesday, 22 September 2010

കെ സി വൈ ല്‍ ഇറ്റാലിയന്‍ റീജിയന്‍ സെക്രട്ടറി ജീവന്‍ പി ജോസ് വിവാഹിതനായി


അരുനൂറ്റിമംഗലം ഇടവക പാലനില്‍ക്കുംതടത്തില്‍ ജോസ് മേരി മകന്‍ ജീവന്‍ പി ജോസും(KCYL ഇറ്റലി റീജിയന്‍ സെക്രട്ടറി) പിറവം ഇടവക നിരപ്പേല്‍ മാത്യു മേരി മകള്‍ നോപ്പിയയും തമ്മിലുള്ള വിവാഹം (21 /08 /2010 ) അരുനൂറ്റിമംഗലം സെന്‍റ് ജോസഫ്‌ ദേവാലയത്തില്‍ ഫാ.ഫിലിപ്പ് കൊച്ചുപറമ്പില്‍ ആശിര്‍വദിച്ചു. ഫാ.തോമസ്‌ മുടക്കാലില്‍,ഫാ.ബൈജു മുകള്ലേല്‍,ഫാ.റോജി മുകള്ലേല്‍,ഫാ.ബ്ലെസ്സെന്‍ മാഗോട്ടില്‍,ഫാ.മാത്യു ചെള്ളക്കണ്ടം,ഫാ.സജി മുതിരെബിയില്‍,ഫാ.സജി കൈതക്കാട്ട്നിരപ്പേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
നവധംബധികള്‍ക്ക് കെ സി വൈ ല്‍ ഇറ്റലി റീജിയണിന്‍റെ എല്ലാവിദ വിവാഹ മംഗളങ്ങളും നേരുന്നു.

Saturday, 18 September 2010

രണ്ടാമത് ഇറ്റാലിയന്‍ ക്നാനായ കണ്‍വന്‍ഷന്‍ റോമില്‍ ഒക്ടോബര്‍ 31,നവംബര്‍ 1 തീയതികളില്‍


ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ഇറ്റലിയുടെ ആഭിമുഖ്യത്തില്‍ രണ്ടാമത് ഇറ്റാലിയന്‍ ക്നാനായ കണ്‍വന്‍ഷന്‍ ക്ടോബര്‍ 31,നവംബര്‍ 1 തീയതികളില്‍ റോമില്‍ നടത്തപ്പെടും. ഒക്ടോബര്‍ 31-താം തീയതി റോമിലെ സാക്രോഫാനായില്‍ മാര്‍ മാത്യു മാക്കില്‍ നഗറില്‍ കൊടിയേറുന്നതോടെ ദ്വിദിന ക്നാനായ സംഗമത്തിനു തുടക്കമാകും. ഇറ്റലിയിലെ ക്നാനായ മക്കള്‍ക്ക് ആവേശം പകരുന്ന ഈ കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കുന്നതിന് വിവിധ കമ്മറ്റികള്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.
സൌഹൃദം പുതുക്കലിന്റെയും സ്നേഹം പങ്കുവയ്ക്കലിന്റെയും അന്തരീക്ഷത്തില്‍ നടക്കുന്ന കണ്‍വന്‍ ്ഷനില്‍ കോട്ടയം അതിരൂപതയുടെ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, ഇറ്റലിയിലെ ഇന്ത്യന്‍ അംബാസിഡര്‍, മറ്റ് രാഷ്ട്രീയ സാമൂഹ്യ സാമുദായിക നേതാക്കള്‍ തുടങ്ങിയവരുടെ മഹനീയ സാന്നിദ്ധ്യം ഉണ്ടായിരിക്കും. ഒക്ടോബര്‍ 31 ന് ഉച്ചകഴിഞ്ഞ് 3.30 ന് മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും കേരളത്തനിമയില്‍ വസ്ത്രധാരണം ചെയ്ത മലയാളമങ്കമാരുടെ താലപ്പൊലിയുടെയും അകമ്പടിയോടെയുളള ഘോഷയാത്ര, ഉദ്ഘാടന സമ്മേളനം, കലാസന്ധ്യ, മ്യൂസിക് നൈറ്റ്, നാടന്‍ തട്ടുകട എന്നിവയോടെ കണ്‍വന്‍ഷന്റെ ഒന്നാം ദിവസത്തിനു സമാപനമാകും.

സകല വിശുദ്ധരുടെ തിരുനാള്‍ ദിനമായ നവംബര്‍ 1-ാം തീയതി തിങ്കളാഴ്ച മാര്‍ ജോസഫ് പണ്ടാരശേരിലിന്റെ മുഖ്യകാര്‍മ്മീകത്വത്തിലും നിരവധി വൈദീകരുടെ സഹകാര്‍മ്മീകത്വത്തിലും അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബ്ബാനയോടെ തുടക്കമാകും. കുടുംബ ജീവിതത്തെ ആസ്പദമാക്കി സിംപോസിയവും പൊതു ചര്‍ച്ചയും ഉണ്ടായിരിക്കും. ഇറ്റാലിയന്‍ ക്നാനായ ഫെഡറേഷന്‍ രൂപീകരണം ഈ കണ്‍വന്‍ഷന്റെ മുഖ്യ അജണ്ടയായിരിക്കും. കണ്‍വന്‍ഷന്റെ ഐശ്വര്യപൂര്‍ണ്ണമായ വിജയത്തിനായി എല്ലാവരുടെയും പ്രാര്‍ത്ഥനയും സഹകരണവും സവിനയം അഭ്യര്‍ത്ഥിച്ചുകൊളളുന്നു.

Tuesday, 14 September 2010

കെ സി വൈ എല്‍ ഇറ്റലി റീജിയന്‍ ഏകദിന ക്യംബ് അവിസ്മരണീയമായി

റോം: കെ സി വൈ എല്‍ ഇറ്റലി റീജിയന്റെ ആഭിമുഖ്യത്തില്‍ റോമില്‍ ഏകദിന ക്യാമ്പ്‌ നടത്തി 12 /09 /2010 ഞായറാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പില്‍ റോമിലെ മുപ്പതോളം വരുന്ന കെ സി വൈ എല്‍ അംഗങ്ങള്‍ പങ്കെടുത്തു . സെമിനാറും, ചര്‍ച്ചകളും, കളികളും ഒക്കെയായി കെ സി വൈ എല്‍ അംഗങ്ങള്‍ക്ക് പരസ്പരം കൂടുതല്‍ അറിയുവാന്‍ സാധിച്ചു .സമുദായ ചരിത്രത്തെക്കുറിച്ചും ,സമുദായം നേരിടുന്ന പല പ്രശനങ്ങലെക്കുരിച്ചും, വെല്ലുവിളികലെക്കുരിച്ചും ഓരോരുത്തര്‍ക്കും തങ്ങളുടെ കാഴ്ചപ്പാടുകള്‍ മറ്റുള്ളവരുമായി പങ്ക് വെക്കുവാനും ,ചര്‍ച്ച ചെയുവനും സാധിച്ചു . ഫാദര്‍ ബ്രെസ്സെന്‍ ഒഴുങ്ങലില്‍ ക്നാനായ സമുദായവും യുവജനങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സെടുത്തു .ക്യംബ് സെമിനാറും ചര്‍ച്ചകളും ഒക്കെയായി വിജ്ഞാനപ്രദവും കളികളും കലാപരിപാടികളും ഒക്കെയായി ഉല്ലാസപ്രദവും മായിരുന്നു .ക്യാമ്പി നോടനുബന്ധിച്ചു ഡെന്നിസ് ജോസഫ്‌ മനലേലിന്റെ അധിയക്ഷധയില്‍ ആരംഭിച്ച യോഗത്തില്‍ സിജോ ഇടച്ചേരില്‍
സ്വാഗതവും ജീവന്‍ പി ജോസ് നന്ദിയും പറഞ്ഞു .രാവിലെ 10 :30 am ന്‌ ആരംഭിച്ച ക്യാമ്പ്‌ വൈകുന്നേരം 4 മണിക്കത്തെ വിശുദ്ധ കുര്‍ബനയോടുകൂടി സമാപിച്ചു

രണ്ടാമത് ഇറ്റാലിയന്‍ ക്നാനായ കണ്‍വന്‍ഷന്‍റെ സ്പ്ണ്‍സര്‍ഷിപ്പ് ഉദ്ഘാടനം നടത്തി
മോനിപ്പള്ളി (റോം)-- ക്നാനായ കാത്തോലിക് അസോസിയേഷന്‍ ഓഫ് ഇറ്റലി യുടെ ആഭിമുഖ്യത്തില്‍ 2010 ഒക്ടോബര്‍ 31 നവംബര്‍ 1 തിയതികളില്‍ റോമില്‍ സാക്രോഫാന മാര്‍ മാത്യു നഗറില്‍ നടക്കുന്ന ഇറ്റാലിയന്‍ ക്നാനായ കണ്‍വന്‍ഷന്‍റെ സ്പ്ണ്‍സര്‍ഷിപ്പ് ഉദ്ഘാടനം ഗ്രാന്‍റ് സ്പ്ണ്‍സര്‍ മൈക്കള്‍ നുറംമാക്കിലിന്‍റെ അമ്മ ശ്രീമതി അന്നമ്മ കുര്യന്‍ നുറംമാക്കില്‍, ശ്രീമതി പ്രീതി മൈക്കിള്‍ നുറംമാക്കില്‍ എന്നിവരുടെ പക്കല്‍ നിന്ന്‍ ആദിയ തുക സ്വീകരിച്ച് കണ്‍വന്‍ഷന്‍ ഫിനാന്‍സ്കമ്മിറ്റി കണ്‍വീനര്‍ ശ്രീ റെബി മണലോടിയെ ഏല്‍പ്പിച്ചു കൊണ്ട് മോനിപ്പള്ളി തിരു ഹൃദയ ദേവാലയ വികാരി ഇന്‍ചാര്‍ജ് ഫാ. കുര്യ)ക്കോസ് താഴെത്തോട്ടം നിര്‍വഹിച്ചു. തദവസരത്തില്‍ ശ്രീ. സബി കൊള്ളിയില്‍, ശ്രീ. ജോര്‍ജ് വാക്കേല്‍, ശ്രീമതി റ്റെസി വക്കേല്‍,ശ്രീ. പ്രസാദ്‌ ചാമാക്കാല എന്നിവര്‍ സന്നിഹിതരായിരുന്നു.

കുടുതല്‍ വിവരങ്ങള്‍ക്ക് www.knanayaitaly.com
www.ikc2010.blogspot.com

Thursday, 2 September 2010

കെ സി വൈ എല്‍ ഇറ്റലി റീജിയന്‍ പുരുഷ വനിതാ വടംവലി ,ക്രിക്കറ്റ്‌ എന്നി മത്സരങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്‍ മാര്‍


റോം : അലിക്ക് ഇറ്റലിയുടെ ആഭിമുഖ്യത്തില്‍ ഓണഘോഷതോടനുബന്ദിച്ചു നടത്തിയ മത്സരങ്ങളില്‍ ആദ്യമായി പങ്കെടുക്കുകയും പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി കെ സി വൈ എല്‍ ഇറ്റലി റീജിയന്‍ ശ്രദ്ധേയമായി .
സ്റ്റിഫന്‍ ആല്‍പാറ യുടെ നേതൃത്തോത്തില്‍ ഇറങ്ങിയ കെ സി വൈ എല്‍ പുരുഷന്മാരുടെ ടീം എതിര്‍ ടീമായ പിയാസ കൊര്‍നെളിയ ടീമിനെ ഇജ്ജോടിജ്ജു പോരാട്ടത്തില്‍ കാണികളെ ആകംക്ഷബരിതരക്കിക്കൊണ്ട് കെ സി വൈ എല്‍ ഇറ്റലി പിയാസ കൊര്‍നെളിയ ടീമിനെ പിന്തള്ളി ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു .
ഫൈനലില്‍ പ്രവേശിച്ച കെ സി വൈ എല്‍ ഇറ്റലി റീജിയന്‍ ടീം വില്ല ബംബിനി ടീമിനെ ആദിയാവലിയില്‍ തന്നെ നിഷ്പ്രയാസം പരാജയപ്പെടുത്തിക്കൊണ്ട് 2010 അലിക്ക് ഇറ്റലി മൂഷരിപ്പരംബില്‍ എം ജെ തോമസ്‌ മെമ്മോറിയല്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും കെ സി വൈ എല്‍ ഇറ്റലി റീജിയന്‍ കരസ്ഥമാക്കി .
ഇതിനു ശേഷം അന്ഷീനയുടെ നേതൃത്തോത്തില്‍ ഇറങ്ങിയ
കെ സി വൈ എല്‍ ഇറ്റലി റീജിയന്‍ വനിതകളുടെ വാശിയേറിയ വടംവലി മത്സരത്തില്‍ കാണികളെ നിച്ചലരക്കികൊണ്ട് എതിര്‍ ടീമായ റോമ ടീമിനെ കെ സി വൈ എല്‍ ഇറ്റലി റീജിയന്‍ പരാജയപ്പെടുത്തിക്കൊണ്ട് 2010 അലിക്ക് ഇറ്റലി വടംവലി മത്സരത്തിന്റെ ഒന്നാം സ്ഥാനത്തിന്റെ ക്യാഷ് അവാര്‍ഡ്‌ കെ സി വൈ എല്‍ ഇറ്റലി റീജിയന്‍ ഏറ്റുവാങ്ങി .
ഇതോടൊപ്പം നടത്തിയ ക്രിക്കറ്റ്‌ ടൂര്‍ണമെന്റിലും കെ സി വൈ എല്‍ ഇറ്റലി റീജിയന്‍ 2010 അലിക്ക് കപ്പ് കരസ്ഥമാക്കിയിരുന്നു


കെ സി വൈ എല്‍ ഇറ്റലി റീജിയന്‍ പുരുഷ വനിതാ വടംവലി
ടീമില്‍ പങ്കെടുത്ത കെ സി വൈ എല്‍ ന്‍റെ ചുണകുട്ടികള്

സ്റ്റിഫന്‍ ആല്‍പാറ
ഷിന്‍സ്‌ ആല്‍പാറ
ഡിബിന്‍ പള്ളിക്കുന്നേല്‍
ലിജോ കനിയര്‍ക്കുന്നേല്‍
ഷിജുമോന്‍ കുരുപ്പന്തരയില്‍
സിജോ നടുവിലപറബില്‍
റോയ് മാത്തൂര്‍

അന്ഷീന ഷാജി വലിയപുതന്പുരയില്‍
ഷിജിമോള്‍ ഷാജി വലിയപുതന്പുരയില്‍
റോജി ഫിലിപ്പ് പെരുകരോട്ട്
ലിനു എബ്രഹാം കല്ലിടന്തിയില്‍
സിന്ധു സിബി കൊള്ളിയില്‍
ആലിസ് ജോസ് വക്കാച്ചലില്‍
പ്രിയ ജോണ്‍

Popular Posts

knanaya songs

Loading...

Total Pageviews