Manorama Online Latest News

Indiavision Live | Malayalam News Channel

Tuesday 11 May 2010

തനിമയില്‍, ഒരുമയില്‍, വിശ്വാസനിറവില്‍'' - ശതാബ്ദി ദര്‍ശനവാചകം


തെള്ളകം: 1911ല്‍ സ്ഥാപിതമായ കോട്ടയം അതിരൂപത ശതാബ്ദിയുടെ നിറവിലേക്ക്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികള്‍ ഇതിന്റെ ഭാഗമായി നടത്തും.

ശതാബ്ദി ലോഗോയുടെ പ്രകാശനകര്‍മം തെള്ളകം ചൈതന്യ പാസ്ററല്‍ സെന്ററില്‍ പാസ്ററല്‍ കൌണ്‍സില്‍ യോഗത്തില്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു. 'തനിമയില്‍, ഒരുമയില്‍, വിശ്വാസനിറവില്‍'' എന്ന ശതാബ്ദി ദര്‍ശനവാചകം ആലേഖനം ചെയ്തതാണ് ലോഗോ.

ശതാബ്ദിയാഘോഷങ്ങളുടെ കണ്‍വീനര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാര ശേരിലാണ്. ആഘോഷങ്ങള്‍ക്കായി 13 കമ്മിറ്റികളുടെ പ്രവര്‍ത്തന പദ്ധതികള്‍ ശതാബ്ദി കമ്മിറ്റി സെക്രട്ടറി ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അവതരിപ്പിച്ചു.

ആരോ ഗ്യപരിരക്ഷ, ദാരിദ്യ്രനിര്‍മാര്‍ജനം, അടിസ്ഥാന സൌകര്യ വികസനം, പരിസ്ഥിതി സംരക്ഷണം, കരിയര്‍ ഗൈഡന്‍സ് സെല്‍, വികസന സിമ്പോസിയങ്ങള്‍, ബോധവത്കരണ ക്ളാസുകള്‍, ശതാബ്ദി ദീപശിഖാ പ്രയാണം, റാലി, ക്നാനായ മ്യൂസിയം തുടങ്ങി വിവിധ പ്രവര്‍ത്തനപദ്ധതികള്‍ക്ക് പാസ്ററല്‍ കൌണ്‍സില്‍ അംഗീകാരം നല്കി.

കോട്ടയം അതിരൂപത പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ് കുന്നശേരി രക്ഷാധികാരിയായും മാര്‍ മാത്യു മൂലക്കാട്ട് ചെയര്‍മാനായും മാര്‍ ജോസഫ് പണ്ടാരശേരില്‍ ജനറല്‍ കണ്‍വീനറായും ഫാ. മാത്യു ഇളപ്പാനിക്കല്‍, ഫാ. തോമസ് കുരിശുമ്മൂട്ടില്‍, എം.എല്‍. ജോര്‍ജ് മറ്റത്തിപ്പറമ്പില്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്ന 160 പേരടങ്ങുന്ന ശതാബ്ദി കേന്ദ്രക്കമ്മിറ്റി ശതാബ്ദി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും knanaya voice.

No comments:

Post a Comment

Popular Posts

Total Pageviews