Manorama Online Latest News

Indiavision Live | Malayalam News Channel

Saturday, 29 May 2010

ആറ്റിലേക്കു ജീപ്പുമറിഞ്ഞ് വന്‍ദുരന്തം പുന്നത്തുറക്കാരെടകം 6 മരണം 4 ക്നനായകര്‍


കിടങ്ങൂര്‍: നിയന്ത്രണം വിട്ട ടാറ്റാ സുമോ ആറ്റിലേക്ക് മറിഞ്ഞ് വഴിയാത്രക്കാരുള്‍പ്പെടെ ആറു പേര്‍ മരിച്ചു. ഡ്രൈവര്‍ അടക്കം മൂന്നു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നു പുലര്‍ച്ചെ അഞ്ചരയോടെ കിടങ്ങൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപമുള്ള പാലത്തില്‍ നിന്നുമാണ് അമ്മയെ വിദേശത്തേക്കു യാത്രയാക്കിയ മക്കളടക്കം സഞ്ചരിച്ചിരുന്ന സുമോ വഴിയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച് ആറ്റിലേക്ക് മറിഞ്ഞത്.

കിടങ്ങൂര്‍ സൌത്ത് ഉള്ളാട്ടില്‍ സി.വി. ജയിംസിന്‍റെ ഭാര്യ സുജയെ ഇറ്റലിയിലേക്ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നു യാത്രയാക്കി മടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. സുജയുടെ മക്കളായ കിടങ്ങൂര്‍ സെന്റ് മേരീസ് സ്കൂള്‍ വിദ്യാര്‍ഥി സുബിന്‍ (16), അനു (11), ജയിംസിന്‍റെ സഹോദരന്‍ ജോമോന്റെ മകള്‍ അയോണ (മൂന്ന് വയസ്), ജയിംസിന്‍റെ സഹോദരി പാലക്കാട് മംഗലംഡാം ചിറ്റടി ആയാംകുടിയില്‍ മേരി (58), കാല്‍നടയാത്രക്കാരായ കിടങ്ങൂര്‍ സൌത്ത് ചേനത്താഴത്ത് മത്തായി (42), കിടങ്ങൂര്‍ സൌത്ത പഴയപുരയ്ക്കല്‍ മഹേഷ് (33) എന്നിവരാണ് മരിച്ചത്. കാല്‍നടക്കാരനായിരുന്ന മത്തായി കുമരകത്ത് നിന്ന് കിടങ്ങൂര്‍ താമസം ആക്കിയതാണ്.

ജയിംസ്, ഡ്രൈവര്‍ ഉഴവൂര്‍ തെരുവക്കാട്ടില്‍ ലിലീഷ് (35), ജയിംസിന്‍റെ സഹോദരന്‍ ജോമോന്‍റെ മകന്‍ ജോണ്‍ലി എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. നിയന്ത്രണം വിട്ട വാഹനം വഴിയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച ശേഷം ആറ്റിലേക്കു മറിയുകയായിരുന്നു. അമിതവേഗതയും ഡ്രൈവര്‍ ഉറങ്ങിയതുമാണ് അപകട കാരണമെന്നു സൂചനയുണ്ട്. അതേസമയം, എതിരേ വന്ന വാഹനത്തിന്‍റെ ലൈറ്റ് ഡിം ചെയ്യാതിരുന്നതിനാല്‍ സുമോയുടെ നിയന്ത്രണം വിടുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു.അപകടവിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.കൊച്ചുകുന്നു ആശുപത്രിയില്‍ വച്ച് മരണം സ്ഥിധീകരിച്ചതിനു ശേഷം മൃദദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

രണ്ടു മൃതദേഹങ്ങള്‍ ഒരു കിലോമീറ്ററോളം താഴെയുള്ള ചെക്കുഡാമില്‍ നിന്നുമാണ് കണ്ടെടുത്തത്. സംഭവത്തെ തുടര്‍ന്ന് കുവൈറ്റ് വഴി ഇറ്റലിയിലേക്ക് പോയ സുജയെ തിരികെ വിളിക്കുന്നതിന് എംബസി അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. ജില്ലാ പോലീസ് സൂപ്രണ്ട് പി.ജി. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. കെ.എം മാണി, മോന്‍സ് ജോസഫ് എന്നിവര്‍ അപകടവിവരമറിഞ്ഞയുടനെ സംഭവ സ്ഥലത്തെത്തിയിരുന്നു

Wednesday, 26 May 2010

ക്‌നാനായ സമുദായത്തിനെ അഭിമാനമായി എല്‍ദോസ്‌ മാത്യു പുന്നൂസ്‌


ചിങ്ങവനം: ഇക്കഴിഞ്ഞ സിവില്‍ സര്‍വ്വീസ്‌ പരീക്ഷയില്‍ 96-ാം റാങ്ക്‌ കരസ്ഥമാക്കി ക്‌നാനായ യാക്കോബായ സമുദാംഗമായ എല്‍ദോസ്‌ മാത്യു പുന്നൂസ്‌ അഭിമാനകരമായ നേട്ടം കൈവരിച്ചു. കല്ലിശ്ശേരിപള്ളി ഇടവകാംഗവും മഴുക്കീര്‍ യൂണിയന്‍ ബ്ലോക്ക്‌ ഉടമ കുറ്റിയില്‍ കെ. എം.പുന്നൂസിന്റെയും റാന്നി മന്ദമാരുതിയില്‍ പുളിമൂട്ടില്‍ സൂസമ്മയുടെയും മകനാണ്‌. തിരുവല്ല മര്‍ത്തോമ്മാ റെസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ നിന്ന്‌ പ്രാഥമിക വിദ്യാഭ്യാസവും കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സ്‌ ബി.ടെക്കും, ICFAI യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം. ബി. എ യും എടുത്ത്‌ ഹൈദരാാബാദില്‍ മാനേജുമെന്റ്‌ റിസര്‍ച്ച്‌ ചെയ്യവേയാണ്‌ സിവില്‍ സര്‍വ്വീസ്‌ എല്‍ദോസിന്‌ പ്രചോദനമായത്‌. കാനഡായില്‍ ജസ്റ്റീസ്‌ ഡിപ്പാര്‍ട്ടുമെന്റില്‍ ലീഗല്‍ കോണ്‍സെല്‍ ആയ പ്രറ്റി എലിസബത്ത്‌ കുരുവിള ഏക സഹോദരി ആണ്‌. ആദ്യ ഉദ്യമത്തില്‍ തന്നെ തിളക്കമാര്‍ന്ന വിജയം നേടാനായത്‌ എല്‍ദോസിന്റെ വിജയത്തിന്‌ മാറ്റുകൂട്ടുന്നു.

Friday, 21 May 2010

രണ്ടാമത് യൂറോപ്യന്‍ ക്നാനായ യാക്കോബായ സംഗമത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി


മാഞ്ചസ്റര്‍ : രണ്ടാമത് യൂറോപ്യന്‍ ക്നാനായ യാക്കോബായ സംഗമത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. മെയ് 29,30(ശനി,ഞായര്‍) തീയതികളില്‍ മാഞ്ചസ്ററില്‍ "ക്നാനായി തൊമ്മന്‍ " നഗറില്‍വച്ചാണ് സംഗമം നടക്കുന്നത്. മാഞ്ചസ്റര്‍ സെന്റ്ജോര്‍ജ് പളളിയാണ് സംഗമത്തിന് നേതൃത്വം നല്കുന്നത് 29 ന് ശനിയാഴ്ച 2.30 ന് ഫാ.ഡോ.തോമസ് ജേക്കബ് മണിമല പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ ആരംഭിക്കും തുടര്‍ന്ന് 3 മണിക്ക് ഫാ.സോജി ഓലിക്കല്‍ "കുടുംബജീവിതത്തിന്റെ പ്രസക്തി " എന്ന വിഷയത്തെ ആസ്പദമാക്കി ക്ളാസ്സ് എടുക്കും. പിന്നീട് ഗാനമേള ,മാജിക് ഷോ,പുരാതന പാട്ടുകള്‍ എന്നിവ നടക്കും. 30 ന് ഞായറാഴ്ച രാവിലെ 8.30 ന് വന്ദ്യപിതാക്കന്മാരുടെ കാര്‍മീകത്വത്തില്‍ വി:കുര്‍ബാനയും തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ്പ് അയൂബ് മോര്‍ സില്‍വാനോസ് അധ്യക്ഷത വഹിക്കുന്നതും,സംഗമത്തിന്റെ ഉല്‍ഘാടനം ആര്‍ച്ച് ബിഷപ്പ്
കുറിയാക്കോസ് മോര്‍ സേവേറിയോസ് വലിയ മെത്രാപ്പോലിത്ത നിര്‍വ്വഹിക്കുന്നതുമാണ്. ഫാ.സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍ ഫാ.വര്‍ഗീസ് മാത്യു,ഫാ.ഡോ.തോമസ് ജേക്കബ്,ഫാ. ജേക്കബ് തോമസ്,ഫാ.ജോമോന്‍ പുന്നൂസ് ,ഫാ.സജി ഏബ്രഹാം,ഐന്‍സ്റിന്‍ വാലയില്‍ എന്നിവര്‍ ആശംസകള്‍നേരും തുടര്‍ന്ന് മാര്‍ഗം കളി ഉള്‍പ്പെടെ വിവിധ കലാപരിപാടികള്‍ നടക്കും. സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിന് ജോസഫ് ഇടിക്കുള (കോര്‍ഡിനേറ്റര്‍) സജീവ് പുന്നൂസ്(ഫിനാന്‍സ്) എന്നിവരടങ്ങിയ വിപുലമായ കമ്മറ്റി പ്രവര്‍ത്തിക്കുന്നു,
വിലാസം 29 മെയ് ശനി - സെന്റ് ആന്റണീസ് പ്രൈമറി സ്കൂള്‍ m22 ONT,30 ഞായര്‍ ഫോറം സെന്റര്‍ : m22 S RX*
ജേക്കബ് മാത്യു

Tuesday, 11 May 2010


"കിനായ്" ബ്ലോഗ് പിറവികൊണ്ടത് ഞങ്ങളുടെ ബുദ്ധിയിലല്ല മറിച്ച് ഹൃദയങളിലാണ്. "ഞങ്ങള്" എന്നുപറഞ്ഞാല് ഇറ്റലിയിലെ കെ. സി. വൈ. എല്. കുടുംബാംഗങള്. ഇറ്റലിയില് ഉള്ള ക്നാനായ കത്തോലിക്കാ യുവജനങ്ങളെ ഒരു കുടകീഴില് അണിനിരത്തുന്നതിനും ലോകം മുഴുവനുമുള്ള ക്നാനായ മക്കളുമായ് ആശയങ്ങള് പങ്കു വെയ്ക്കാനും ഈ ബ്ലോഗിന് കഴിയട്ടെ....

തനിമയില്‍, ഒരുമയില്‍, വിശ്വാസനിറവില്‍'' - ശതാബ്ദി ദര്‍ശനവാചകം


തെള്ളകം: 1911ല്‍ സ്ഥാപിതമായ കോട്ടയം അതിരൂപത ശതാബ്ദിയുടെ നിറവിലേക്ക്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികള്‍ ഇതിന്റെ ഭാഗമായി നടത്തും.

ശതാബ്ദി ലോഗോയുടെ പ്രകാശനകര്‍മം തെള്ളകം ചൈതന്യ പാസ്ററല്‍ സെന്ററില്‍ പാസ്ററല്‍ കൌണ്‍സില്‍ യോഗത്തില്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു. 'തനിമയില്‍, ഒരുമയില്‍, വിശ്വാസനിറവില്‍'' എന്ന ശതാബ്ദി ദര്‍ശനവാചകം ആലേഖനം ചെയ്തതാണ് ലോഗോ.

ശതാബ്ദിയാഘോഷങ്ങളുടെ കണ്‍വീനര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാര ശേരിലാണ്. ആഘോഷങ്ങള്‍ക്കായി 13 കമ്മിറ്റികളുടെ പ്രവര്‍ത്തന പദ്ധതികള്‍ ശതാബ്ദി കമ്മിറ്റി സെക്രട്ടറി ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അവതരിപ്പിച്ചു.

ആരോ ഗ്യപരിരക്ഷ, ദാരിദ്യ്രനിര്‍മാര്‍ജനം, അടിസ്ഥാന സൌകര്യ വികസനം, പരിസ്ഥിതി സംരക്ഷണം, കരിയര്‍ ഗൈഡന്‍സ് സെല്‍, വികസന സിമ്പോസിയങ്ങള്‍, ബോധവത്കരണ ക്ളാസുകള്‍, ശതാബ്ദി ദീപശിഖാ പ്രയാണം, റാലി, ക്നാനായ മ്യൂസിയം തുടങ്ങി വിവിധ പ്രവര്‍ത്തനപദ്ധതികള്‍ക്ക് പാസ്ററല്‍ കൌണ്‍സില്‍ അംഗീകാരം നല്കി.

കോട്ടയം അതിരൂപത പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ് കുന്നശേരി രക്ഷാധികാരിയായും മാര്‍ മാത്യു മൂലക്കാട്ട് ചെയര്‍മാനായും മാര്‍ ജോസഫ് പണ്ടാരശേരില്‍ ജനറല്‍ കണ്‍വീനറായും ഫാ. മാത്യു ഇളപ്പാനിക്കല്‍, ഫാ. തോമസ് കുരിശുമ്മൂട്ടില്‍, എം.എല്‍. ജോര്‍ജ് മറ്റത്തിപ്പറമ്പില്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്ന 160 പേരടങ്ങുന്ന ശതാബ്ദി കേന്ദ്രക്കമ്മിറ്റി ശതാബ്ദി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും knanaya voice.

Thursday, 6 May 2010

തിരുനാള്‍..................

റോം: റോമിലെ ക്നാനായ പള്ളിയില്‍ വി.പത്താം പിയൂസിന്റെ തിരുനാള്‍ ഈ വര്‍ഷവും ആഘോഷപൂര്‍വ്വം നടത്തപ്പെടുന്നു. മെയ്‌മാസം ഒമ്പതാം തിയതി ഉച്ചകഴിഞ്ഞു മൂന്ന് മണിയോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. മൂന്ന് മണിക്ക് ലദീഞ്ഞും തുടര്‍ന്ന് പാട്ടുകുര്ബ്ബനയും അതിനെതുടര്‍ന്ന് ഭക്തി നിര്‍ഭരമായ പ്രഥക്ഷിണവും ഉണ്ടായിരിക്കുന്നതാണ്. ആറുമണിയുടെ വി. കുര്‍ബ്ബാനയുടെ വാഴുവിനോടുകൂടെ തിരുക്കര്‍മ്മങ്ങള്‍ അവസാനിക്കുന്നതാണ്. ചരിത്രമുറങ്ങുന്ന റോമിലെ കോര്ന്നെലിയ പള്ളിയില്‍ കേരള തനിമ വിളിച്ചറിയിക്കുന്ന തിരുന്നാള്‍ കര്‍മ്മങ്ങളാണ്‌ ഓരോ വര്‍ഷവും നടത്തിപോരുന്നത്. ചെണ്ടമേളങ്ങളും മുത്തുക്കുടകളും ഉള്ള തിരുനാള്‍ പ്രദക്ഷിണം എടുത്തുപറയത്തക്ക ഒന്ന്തന്നെ. തിരുക്കര്‍മ്മങ്ങളില്‍ പങ്കുപറ്റുവാനും വി . പത്താം പീയുസുവഴി ദൈവത്തില്‍നിന്ന് അനുഗ്രഹങ്ങള്‍ നേടുവാനും എല്ലാവരേയും കൊര്‍ന്നെലീയായിലെ ക്നാനായ പള്ളിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു..............

Wednesday, 5 May 2010

ഇറ്റലിയില് കെ. സി .വൈ .എല് രൂപികരിച്ചു

റോം : കെ. സി .വൈ .എല്ലിന്റെ നാല്പതാം ജന്മദിനം ആഘോഷിക്കുന്ന ഈ വേളയില് ഇറ്റലിയില് ഉള്ള ക്നാനായ കത്തോലിക്കാ യുവജനങ്ങളെ ഒരു കുടകീഴില് അണിനിരത്തുന്നതിനായ് കത്തോലിക്കാ സഭയുടെ സിരാകേന്ദ്രമായ ഇറ്റലിയില് കെ. സി .വൈ .എല് രൂപികരിച്ചു .ഫാ. ജിജോ നെല്ലിക്കകണ്ടത്തിലിന്റെ നേതൃത്വത്തില് ചേര്ന്ന യോഗത്തില് കെ സി വൈ എല് രൂപികരിക്കുകയും അടുത്ത വര്ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ഡെന്നിസ് ജോസഫ് മണലേല്, ഷിജിമോള് ഷാജി വലിയപുത്തന്പുരയില്, ജീവന് പി ജോസ് പാലനില്ക്കുംതടത്തില് ,ഷോമിക സൈമണ് കിഴക്കെക്കാട്ടില് ,സിജോ ജോസ് ഇടച്ചെരില് എന്നിവര് യഥാക്രമം പ്രസിഡന്റ് ,വൈസ് പ്രസിഡന്റ് ,സെക്രട്ടറി ,ജോയിന്റ് സെക്രട്ടറി ,ട്രെഷേര്ര് എന്നി സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപെട്ടു .ഫാ .ബിജോ കൊച്ചാധംപള്ളിയില് ,സി. ലേഖ എന്നിവരെ യഥാക്രമം ജോയിന്റ് ചാപ്ലിന് സിസ്റ്റര് അഡ്വൈസര് എന്നി സ്ഥാനങ്ങളില് നിയമിച്ചു.
6 -12 -2009 ഇല്പ്രഥമ പൊതുയോഗവും പ്രവര്ത്തനോദ്ഘാടനം നടന്നു. ഡെന്നിസ് ജോസഫ് മണലേല്ന്റെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് സിജോ ജോസ് ഇടച്ചെരില് സ്വാഗതം ആശംസിക്കുകയും ശ്രീ .സിറിയക് കല്ലട (കെ സി എഐ പ്രസിഡന്റ്) പ്രവര്ത്തനോദ്ഘാടനം നിര്വഹിക്കുകയും ഫാ .ജിജോ നെല്ലിക്കകണ്ടം മുഖ്യ പ്രഭാഷണം നടത്തുകയും ,ജീവന് പി ജോസ് കൃതജ്ത അര്പ്പിക്കുകയും ചെയ്തു .ഫാ.മാത്യു പിട്ടാപിള്ളി യുവജന സംഘടനകളുടെ ലക്ഷ്യവും പ്രവര്ത്തനശൈലിയും എന്ന വിഷയത്തില് ക്ലാസ്സ് നയിക്കുകയും ചെയ്തു

Popular Posts

knanaya songs

Loading...

Total Pageviews