
ചിങ്ങവനം: ഇക്കഴിഞ്ഞ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 96-ാം റാങ്ക് കരസ്ഥമാക്കി ക്‌നാനായ യാക്കോബായ സമുദാംഗമായ എല്‍ദോസ് മാത്യു പുന്നൂസ് അഭിമാനകരമായ നേട്ടം കൈവരിച്ചു. കല്ലിശ്ശേരിപള്ളി ഇടവകാംഗവും മഴുക്കീര്‍ യൂണിയന്‍ ബ്ലോക്ക് ഉടമ കുറ്റിയില്‍ കെ. എം.പുന്നൂസിന്റെയും റാന്നി മന്ദമാരുതിയില്‍ പുളിമൂട്ടില്‍ സൂസമ്മയുടെയും മകനാണ്. തിരുവല്ല മര്‍ത്തോമ്മാ റെസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സ് ബി.ടെക്കും, ICFAI യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം. ബി. എ യും എടുത്ത് ഹൈദരാാബാദില്‍ മാനേജുമെന്റ് റിസര്‍ച്ച് ചെയ്യവേയാണ് സിവില്‍ സര്‍വ്വീസ് എല്‍ദോസിന് പ്രചോദനമായത്. കാനഡായില്‍ ജസ്റ്റീസ് ഡിപ്പാര്‍ട്ടുമെന്റില്‍ ലീഗല്‍ കോണ്‍സെല്‍ ആയ പ്രറ്റി എലിസബത്ത് കുരുവിള ഏക സഹോദരി ആണ്. ആദ്യ ഉദ്യമത്തില്‍ തന്നെ തിളക്കമാര്‍ന്ന വിജയം നേടാനായത് എല്‍ദോസിന്റെ വിജയത്തിന് മാറ്റുകൂട്ടുന്നു.
No comments:
Post a Comment