
മാഞ്ചസ്റര്‍ : രണ്ടാമത് യൂറോപ്യന്‍ ക്നാനായ യാക്കോബായ സംഗമത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. മെയ് 29,30(ശനി,ഞായര്‍) തീയതികളില്‍ മാഞ്ചസ്ററില്‍ "ക്നാനായി തൊമ്മന്‍ " നഗറില്‍വച്ചാണ് സംഗമം നടക്കുന്നത്. മാഞ്ചസ്റര്‍ സെന്റ്ജോര്‍ജ് പളളിയാണ് സംഗമത്തിന് നേതൃത്വം നല്കുന്നത് 29 ന് ശനിയാഴ്ച 2.30 ന് ഫാ.ഡോ.തോമസ് ജേക്കബ് മണിമല പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ ആരംഭിക്കും തുടര്‍ന്ന് 3 മണിക്ക് ഫാ.സോജി ഓലിക്കല്‍ "കുടുംബജീവിതത്തിന്റെ പ്രസക്തി " എന്ന വിഷയത്തെ ആസ്പദമാക്കി ക്ളാസ്സ് എടുക്കും. പിന്നീട് ഗാനമേള ,മാജിക് ഷോ,പുരാതന പാട്ടുകള്‍ എന്നിവ നടക്കും. 30 ന് ഞായറാഴ്ച രാവിലെ 8.30 ന് വന്ദ്യപിതാക്കന്മാരുടെ കാര്‍മീകത്വത്തില്‍ വി:കുര്‍ബാനയും തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ്പ് അയൂബ് മോര്‍ സില്‍വാനോസ് അധ്യക്ഷത വഹിക്കുന്നതും,സംഗമത്തിന്റെ ഉല്‍ഘാടനം ആര്‍ച്ച് ബിഷപ്പ്
കുറിയാക്കോസ് മോര്‍ സേവേറിയോസ് വലിയ മെത്രാപ്പോലിത്ത നിര്‍വ്വഹിക്കുന്നതുമാണ്. ഫാ.സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍ ഫാ.വര്‍ഗീസ് മാത്യു,ഫാ.ഡോ.തോമസ് ജേക്കബ്,ഫാ. ജേക്കബ് തോമസ്,ഫാ.ജോമോന്‍ പുന്നൂസ് ,ഫാ.സജി ഏബ്രഹാം,ഐന്‍സ്റിന്‍ വാലയില്‍ എന്നിവര്‍ ആശംസകള്‍നേരും തുടര്‍ന്ന് മാര്‍ഗം കളി ഉള്‍പ്പെടെ വിവിധ കലാപരിപാടികള്‍ നടക്കും. സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിന് ജോസഫ് ഇടിക്കുള (കോര്‍ഡിനേറ്റര്‍) സജീവ് പുന്നൂസ്(ഫിനാന്‍സ്) എന്നിവരടങ്ങിയ വിപുലമായ കമ്മറ്റി പ്രവര്‍ത്തിക്കുന്നു,
വിലാസം 29 മെയ് ശനി - സെന്റ് ആന്റണീസ് പ്രൈമറി സ്കൂള്‍ m22 ONT,30 ഞായര്‍ ഫോറം സെന്റര്‍ : m22 S RX*
ജേക്കബ് മാത്യു
No comments:
Post a Comment