Manorama Online Latest News

Indiavision Live | Malayalam News Channel

Thursday 11 November 2010

രണ്ടാ മത് ഇറ്റാലിയന്‍ ക്നാനായ കണ്‍വന്‍ഷന്‍ സമാപിച്ചു



2010 ഒക്ടോബര്‍ 31, നവംബര്‍ 1 തിയതികളില്‍ റോമില്‍ വെച്ച് നടന്ന രണ്ടാ മത് ഇറ്റാലിയന്‍ ക്നാനായ കണ്‍വന്‍ഷന് തിരച്ചില വിണു. ഒക്ടോബര്‍ 31-താം തീയതി ഉച്ച കഴിഞ്ഞു 4 മണിക്ക് മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും കേരളത്തനിമയില്‍ വസ്ത്രധാരണം ചെയ്ത മലയാളമങ്കമാരുടെ താലപ്പൊലിയുടെയും അകമ്പടിയോടെ വിഷിടതിതികളെ ഉദ്ഘാടന വേദിയിലേക്ക് നയിച്ചു. മോണ്‍.ജേക്കബ്‌ കൊല്ലാപരബില്‍ കണ്‍വന്‍ഷന്‍റെ പതാക ഉയര്‍ത്തി.തുടര്‍ന്നു നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ കണ്‍വന്‍ഷന്‍ കമ്മറ്റി ചെയര്‍മാന്‍ സിറിയക്ക് കല്ലട ആദ്യക്ഷത വഹിച്ചു.കോട്ടയം അതി രൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരി കണ്‍വന്‍ഷന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു .റോം ഇന്ത്യന്‍ എംബസിയിലെ സെക്കന്‍റെ സെക്രട്ടറി കാജുള മുഖിയ പ്രഭാഷണം നടത്തി . മോണ്‍.ജേക്കബ്‌ കൊല്ലപരബില്‍, മെഗാ സ്പോണ്‍സര്‍ ശ്രി. മൈക്കള്‍ നുറംമാക്കിലിന്‍റെ സഹോദരി sr. അന്നമ്മ നുറംമാക്കില്‍, അസോസിയേഷന്‍ സിപിരുച്ചല്‍ ഡയറക്ടര്‍ ഫാ.ബിജോ കൊച്ചതംപള്ളി, മിലാന്‍ ക്നാനായ അസോസിയേഷന്‍ പ്രസിഡണ്ട് ശ്രി. റ്റോമി കുംബുക്കല്‍ ടോസ്കാന്‍ യുണിറ്റ് പ്രസിഡണ്ട് ശ്രി ജോമോന്‍ വമ്യലില്‍ എന്നിവര്‍ ആശംസകള ര്‍പ്പിച്ചു പ്രസംഗിച്ചു. രജിസ്ട്രഷന്‍ കമ്മിറ്റി കണ്‍വീനര്‍ സാബു കണ്ണാട്ടിപ്പുഴ സ്വാഗതവും സെക്രട്ടറി ശ്രി. ബിജു ചെറിയംത്താനം കൃത ഞതയുo രേഖപ്പെടുത്തി.അത്താഴവിരുന്നിനു ശേഷം കലാസന്ധ്യ അരങ്ങേറി മെഗാ സ്പോണ്‍സര്‍ മൈക്കിള്‍ നൂരമാക്കിലിന്‍റെ സഹോദരി ശ്രിമതി .ലിസ്സി നൂറമ്മാക്കില്‍ കലാസന്ധ്യ ഉദ്ഘാടനo ചെയ്തു മെഴുകുതിരി കത്തിച്ച് കയ്യിലേന്തി നടത്തിയ സന്ധ്യാ പ്രാത്ഥന ഭക്തി നിര്‍ഭരമായിരുന്നു. ക ണ്‍വന്‍ഷനോട്‌ അനുബന്ധിച്ചു നടത്തിയ നാടന്‍ തട്ടുകട അoഗങ്ങള്‍ക്ക് കൌതുകമേറി. നവംബര്‍ 1 തിയതി കൊച്ചു പിതാ വിന്‍റെയും മുഖ്യ കാര്‍മിക ത്വത്തില്‍ മറ്റ് വൈദികരുടെ സഹ കര്‍മികതിലും ദിവ്യബലി അര്‍പ്പിച്ചു. പാശ്ചാത്യ രാജ്യങ്ങളില്‍ കുടുംബ ജീവിതത്തിലെ പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളും എന്നാ വിഷയത്തെ ആസ്പതമകി ഫാ:ഫിലിപ്പ് തയ്യില്‍ സിംപോസിയo അവതരിപിച്ചു .ഫാ .ലുകോ സ് കൈതാര തോട്ടിയിലിന്റെ നേതൃത്തത്തില്‍ സിംപോസിയതിന്മേല്‍ ചര്‍ച്ച നടന്നു. കുഞ്ഞു കുട്ടികള്‍കായി ഔട്ഡോര്‍ ഗെയിംസും ഇറ്റാലിയന്‍ ക്നാനായ ഫെടെരെഷന്‍രുപികരിക്കുന്നതിനെ കുറിച്ച് ചര്‍ച്ചയുo കണ്‍വന്‍ഷന്‍ അവലോപനവും നടന്നു ചെയര്‍മാന്‍ ശ്രി. സിറിയക്ക് കല്ലട ആദ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ പബ്ലിസിറ്റി കണ്‍വീനര്‍ ശ്രീ. ജോര്‍ജ് വാക്കേല്‍ സ്വഗതവും കൊച്ചു പിതാവ് മുഖ്യ പ്രവഷണം നടത്തി തുടര്‍ന്നു കണ്‍വന്‍ഷന്‍ സെക്രട്ടറി ശ്രി. ബിജു ചെറിയംത്താനം കണ്‍വന്‍ഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫാ.ബിജോ കൊച്ചതംപള്ളി മുന്‍ പ്രസിഡണ്ട്മാരായ ശ്രീ. റ്റോമി മുര്‍ത്തിക്കല്‍ ശ്രി.രാജു മുണ്ടക്കപറബില്‍, കെ.സി.വൈ.ല്‍ ഇറ്റലി റീജിയന്‍ പ്രസിഡണ്ട് ഡെന്നിസ് മണലേല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കെ സി എ ഐ വൈസ് പ്രസിഡണ്ട് ശ്രീമതി റ്റെസി വക്കേല്‍ നന്ദിയുo പറഞ്ഞു.

Wednesday 10 November 2010

മാര്‍ഗ്ഗം കളി പഠിപ്പിക്കുന്നു


ക്നാനായതനിമയില്‍ പാരമ്പര്യവും ചരിത്രവും വളരെ ഇഴകി ചേര്‍ന്ന് കിടക്കുന്ന ഒരു കലാരൂപമാണല്ലോ മാര്‍ഗംകളി. നാം ക്നാനായകാര്‍ നമ്മുടേതെന്ന് വിശ്വസിക്കുന്ന ഈ കലാരൂപം വരും തലമുറകളിലേക്ക് പകര്‍ന്നു നല്‍കുന്നതിനായി കെ സി വൈ എല്‍ ഇറ്റലി രിജിയന്‍ ആഭിമുഖ്യത്തില്‍ റോമിലെ യുവതി യുവാക്കളെ മാര്‍ഗംകളി പഠിപ്പിക്കുന്നു.കേരളത്തിലെ നിരവതി കലാലയങ്ങളിലും വിദ്യാലയങ്ങളിലും മാര്‍ഗംകളിയുടെ ചുവടുകളും താളങ്ങളും അതിന്‍റെ ചാരുതയോടെ പഠിപ്പിച്ച് കലോത്സവ വേദികളില്‍ വിജയികളാക്കിയ ശ്രി ജോബി ചെറിയാന്‍ ഒരുപുളിക്കലിന്‍റെയുo ജേക്കബ്‌ കരികുളത്തില്‍ എന്നിവര്‍ റോമിലെ യുവതി യുവാക്കളെ മാര്‍ഗംകളി അഭിയസിപ്പിക്കുന്നു. മാര്‍ഗംകളിയുടെ ഈ കളരിയില്‍ പേരുതരുവാന്‍ ആഗ്രഹിക്കുന്നവര്‍ കെ സി വൈ ല്‍ ഇറ്റലി രിജിയന്‍ കമ്മറ്റി കാരുടെ കൈയില്‍ പേര് നല്‍കണം എന്ന്‍ അറിയിക്കുന്നു.

വിശദ വിവരങ്ങള്‍ക്കായി താഴെപ്പറയുന്ന വരുമായി ബന്ധപ്പെടുക

ഡെന്നിസ് മണലേല്‍-3883412859(wind),3312766567(tim)
ജീവന്‍ പി. ജോസ്-3201433431,(wind)
സിജോ ഇടച്ചെരില്‍-3201903016(wind),3317573841(tim)
ജെറിന്‍ മാവേലില്‍-3277632050(wind)
ജോബി ചെറിയാന്‍ -3290385530(wind)
ശ്യം സ്റ്റിഫന്‍-3883664214(wind),3334566868(tim)

Tuesday 2 November 2010

കോട്ടയം അതിരൂപത ശതാബ്ദി ആഘോഷങ്ങള്‍ക്ക് റോമില്‍ തിരി തെളിഞ്ഞു


റോം : 2010 ഒക്ടോബര്‍ 24-) ഞായറാഴ്ച റോമില്‍ കോട്ടയം അതിരുപത യുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് അതിരുപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേര്രി പിതാവ് ഭദ്ര ദിപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു ഒക്ടോബര്‍ 24-) തിയതി ഉച്ച കഴിഞ്ഞ 4 മണിക്ക് റോമി ലുള്ള ക്നാനായ പള്ളിയില്‍ ജോസഫ്‌ പണ്ടാരശേര്രി പിതാവിന്‍റെ യുo ആര്‍ച്ച് ബിഷപ്പ് മാര്‍ വിരുത്തിക്കുളംകര പിതാവിന്‍റെ മോന്സിങ്ങോര്‍ ജേക്കബ്‌ യുo മറ്റ് കൊല്ലാപറമ്പിന്‍റെയുo നിരവതി വൈദികരുടെ സഹ കര്‍മികതിലും ദിവ്യബലി അര്‍പ്പിച്ചു. കുര്‍ബാനക്ക് കിടയില്‍ പിതാക്കാന്‍ മാര്‍ ശതാബ്ദി യുടെ ഭാഗമായി സമകരിക്കുന്ന വിദ്യഭ്യാസ ഫണ്ട് വിശാസികളില്‍ നിന്നും ഏറ്റുവാങ്ങി ദിവ്യബലിക്ക് ശേഷം മാര്‍ ജോസഫ്‌ പണ്ടാരശേര്രി പിതാവ് ഭദ്ര ദിപം കൊളുത്തി റോമില്‍ കോട്ടയം അതിരൂപത ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.ആര്‍ച്ച് ബിഷപ്പ് മാര്‍ വിരുത്തിക്കുളംകര പിതാവ് ആശംസകള്‍ അറിയിച്ചു പ്രസംഗിച്ചു. ക്നാനായ കാത്തലിക് അസോസിയേഷന്‍ സിപിരുച്ചല്‍ ഡയറക്ടര്‍ ഫാ.ബിജോ കൊച്ചാദം പള്ളി സ്വാഗതവും അസോസിയേഷന്‍ പ്രസിഡണ്ട് സിറിയക് കല്ലട നന്ദി യുo അറിയിച്ചു

Popular Posts

Total Pageviews