Manorama Online Latest News

Indiavision Live | Malayalam News Channel

Sunday, 10 July 2011

റോമിലെ കാനായ പള്ളിയില്‍ ദുക്രാന തിരുനാല് ‍ ഭക്തി പൂര്‍വ്വം ആചരിച്ചു

ജൂലൈ 3 : മാര്‍ത്തോമ്മാ ക്രിസ്ത്യനികളുടെ പ്രധാന തിരുന്നളായ ദുക്രാന റോമിലെ സെന്‍റ്.പയസ് ടെന്റ് ഇടവകയില്‍ അത്യന്തം ഭക്തി പൂര്‍വ്വം കൊണ്ടാടി. റവ. ഫാ.ബിബി തറയിലിന്‍റെ മുഖ്യ കാര്‍മികത്വത്തില്‍ തിരുനാള്‍ പാട്ടുകുര്ബ്ബാന അര്‍പ്പിച്ചു. തിരുനാള്‍ ചടങ്ങുകള്‍ ഭക്തി പുര്‍വ്വം നടത്തുന്നതിന് കെ സി എ ഐ , കെ സി വൈ ല്‍ ഗായക സംഘം എന്നിവരുടെ നിര്‍ലോഭമായ സഹായ സഹകരണം ഉണ്ടായിരുന്നു. കെ സി വൈ എല്‍ ‍ പ്രതിനിധികള്‍ ‍ കുട്ടികളേയുo തോമസ്‌ നാമധാരികളുടെ പ്രതിനിധികളെയുo ഉള്‍പെടുത്തിക്കൊണ്ടു നടത്തിയ "കാഴ്ച വയ്പു പ്രദക്ഷിണം" ഏറെ ഹ്യദ്യമായ അനുഭവമായിരുന്നു.

റോമില്‍ രക്ഷകര്തൃ ബോധവല്‍ക്കരണ സെമിനാര്‍ (2 - 07 . 2012 )

റോം: സെന്റ്‌ പയസ്  ടെണ്ത്  ക്നാനായ  മിഷനില്‍  സണ്‍‌ഡേ സ്കൂള്‍ വിദ്യാര്ധികള്ളുടെ മാതാപിതാക്കല്‍ക്കായി ഒരു ബോധവല്‍ക്കരണ സെമിനാര്‍ സന്ഗ്കടിപിച്ചു.   റവ. ഫാ. ബിബി തറയില്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. കുട്ടികളെ മാതൃകാപരമായി വളര്‍ത്തുന്നതിനു  അവരെ അടുത്തറിഞ്ഞ്‌ മനസിലാക്കന്നമെന്നും, സ്വയം മാതൃക നല്‍കേണ്ടതെങ്ങനെ എന്നും സമകാലിക സംഭവങ്ങല്ലുടെ വെളിച്ചത്തില്‍ അച്ചന്‍ വിസ്സദീകരിച്ചു. 30 .ഓളം കുട്ടികളുടെ മാതാപിതാക്കള്‍ സെമിനാറില്‍ പങ്കെടുത്തു.

റോമിലെ ക്നാനായ കുഞ്ഞുങ്ങള്‍ യേശുവിനോടോത്ത്

റോം : ജൂലൈ മാസം രണ്ടാം തിയതി റോമിലെ ക്നാനായ കുട്ടികള്ക്കായി ഒരു വന്ണ്ടേ ക്യാമ്പ് സെന്റ്‌ പയസ് ടെണ്ത് ക്നാനായ മിഷന്‍റെ ആഭിമുഖ്യത്തില്‍ വിയ ബ്രവേത്ത ഹാളില്‍ വച്ച് പുതുമയാര്‍ന്ന പരിപാടികല്ളോടെ നടത്തപ്പെട്ടു. റവ. ഫാ. ബിബി തറയിലിന്‍റെ നേതൃത്തത്തില്, ‍ ബ്രാ.നിഷാദ്, ബ്രാ.ലിറ്റോ ,പി.റ്റി.എ. പ്രതിനിധികള്‍, കെ. സി. എ. ഐ., കെ. സി. വൈ. എല്ല്, എന്നിവരുടെ കൂട്ടായ സംരഭമായിരുന്നു " ക്നാനായ കുഞ്ഞുങ്ങള്‍ യേശുവിനോടോത്തു" എന്ന  ഈ സഹവാസ ക്യാമ്പ്. ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 മണിയോടെ അവസാനിച്ച ക്യാമ്പില്‍ റോമിലെ മുഴുവന്‍ കുട്ടികളും പങ്കെടുത്തു. വിവിധ ക്ലാസുകള്‍, കളികള്‍ വീഡിയോ പ്രോഗ്രാമുകള്‍ ക്വിസ് എന്നിവയോടെ നടത്തപ്പെട്ട ക്യാമ്പ് സമുദായ സൗഹാര്‍ദം വളര്‍ത്തുന്നതിനും വിശ്വാസ പരിശിലനം നേടുന്നതിനും സഹായകമായി. പി.റ്റി.എ പ്രസിഡന്റ്‌ ശ്രീ. സൈമണ്‍ കിഴക്കേകാട്ടില്, ‍ കെ.സി.എ. ഐ പ്രസിഡന്റ്‌ ശ്രീ.സിറിയക് കല്ലടയില്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.

Friday, 8 July 2011

പുതുമയോടെ പുതു തുടക്കംശുഭ പ്രിതിക്ഷ  യോടെ ഭാവിയിലേക്ക് ഞങ്ങളെ കൈ പിടിച്ചു നടത്താന്‍ ബിബി തറയില്‍ അച്ഛന് ഹ്യദ്യമായ സ്വാഗതം 
കഴിഞ്ഞ ഒരു വര്‍ഷം ഞങ്ങളെ നയിച്ച ബിജോ കൊച്ചാദം പള്ളി അച്ഛന് ഹ്യദയ പുര്‍വ്വം നന്ദി .

Sunday, 1 May 2011

ജോണ്‍ പോള്‍ രണ്ടാമന്‍ വാഴ്ത്തപ്പെട്ടവനായി

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നടന്ന ചടങ്ങില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് പോളണ്ടുകാരനായ ജോണ്‍ പോള്‍ രണ്ടാമനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സമയം 11.30ഓടു കൂടിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

ലോകത്തില്‍ ഏറ്റവുമധികം ജനസമ്മതിയുള്ള കത്തോലിക്ക സഭാ മേലധ്യക്ഷന്മാരില്‍ ഒരാളായ ജോണ്‍ പോള്‍ രണ്ടാമനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി 87 രാജ്യങ്ങളില്‍ നിന്നുള്ള ഔദ്യോഗിക പ്രതിനിധി സംഘം വത്തിക്കാനില്‍ എത്തിയിരുന്നു. 22 ലോകനേതാക്കള്‍ വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു. 40 ലക്ഷത്തോളം വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുത്തതായാണ് വിവരം. ജോണ്‍ പോള്‍ രണ്ടാമന്റെ മരണാനന്തരച്ചടങ്ങിലും ബെനഡിക്ട് പതിനാറാമനെ മാര്‍പാപ്പയായി വാഴിച്ച ചടങ്ങിലുമാണ് ഇതിനുമുമ്പ് ഇത്രയധികം ജനങ്ങള്‍ പങ്കെടുത്തത്.

വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള പ്രക്രിയയാണ് വാഴ്ത്തപ്പെട്ടവനാക്കുകയെന്നത്. മരിച്ച വ്യക്തി എന്തെങ്കിലും അത്ഭുതം പ്രവര്‍ത്തിച്ചുവെന്നു തെളിഞ്ഞാല്‍ മാത്രമേ ഈ പ്രഖ്യാപനമുണ്ടാവൂ. ജോണ്‍ പോള്‍ രണ്ടാമനോട് പ്രാര്‍ഥിച്ചതിന്റെ ഫലമായി തന്റെ പാര്‍ക്കിന്‍സണ്‍സ് രോഗം മാറിയെന്ന് ഫ്രഞ്ചുകാരിയായ കന്യാസ്ത്രീ മാരി സിമോണ്‍-പിയെറി മോര്‍മാന്‍ സാക്‍ഷ്യപ്പെടുത്തിയിരുന്നു. ഇതാണ് ജോണ്‍ പോള്‍ രണ്ടാമനെ വാഴ്ത്തപ്പെട്ടവനാക്കുന്ന പ്രഖ്യാപനത്തിന് വഴിതെളിച്ചത്.

ആദ്യത്തെ മാര്‍പാപ്പയായ വിശുദ്ധ പത്രോസ് മുതല്‍ എല്ലാവരെയും അവരുടെ പിന്‍ഗാമികള്‍ വിശുദ്ധരായി പ്രഖ്യാപിച്ചിട്ടുണ്ട്.

സെന്റ് പീറ്റേഴ്സ് ബസ്‌ലിക്കയില്‍ ആഘോഷമായ സമൂഹബലിക്ക് മുമ്പ് നടക്കുന്ന പ്രാര്‍ത്ഥനാ വേളയിലാണ് ബെനഡിക്ട് പതിനാറാമന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നത്. സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ ജോണ്‍ പോള്‍ രണ്ടാമന്റെ ഛായാചിത്രവും അനാശ്ചാദനം ചെയ്തു.

കുര്‍ബാനയ്ക്കിടെ ജോണ്‍ പോള്‍ രണ്ടാമന്റെ തിരുശേഷിപ്പ് ദേവാലയത്തില്‍ പ്രതിഷ്ഠിക്കുന്ന ചടങ്ങും നടന്നു. കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ വേറിട്ടുനിന്ന വ്യക്തിത്വമായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടേത്. 26 വര്‍ഷം സഭയെ നയിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ ഇരുപതാം നൂറ്റാണ്ടിലെ ഗതിവിഗതികളെ നിയന്ത്രിച്ച അപൂര്‍വ്വ നേതൃത്വങ്ങളില്‍ ഒരാളായിരുന്നു

Tuesday, 5 April 2011

കെ. സി. വൈ. എല്‍. ഇറ്റലി റീജിയന്റെ വാര്‍ഷികം വര്‍ണ്ണാഭമായി.റോം :കെ.സി.വൈ. എല്‍ ഇറ്റലി റീജിയന്‍റെ ഒന്നാം വാര്‍ഷികം 20 -03 -2011 ഞായറാഴ്ച റോമിലെ സാന്‍ പൌളോ ആഡീറ്റൊരിയത്തില്‍ വച്ച് വര്‍ണാഭമായ ചടങ്ങുകളോടെ നടത്തപെട്ടു .ഉച്ച കഴിഞ്ഞു 3 മണിയോടെ ആരംഭിച്ച ദിവ്യബലിയെതുടര്‍ന്ന് തിങ്ങി നിറഞ്ഞ സദസ്സില്‍ നിറഞ്ഞ കയ്യടികളെയും സാക്ഷി നിര്‍ത്തി മോണ്‍സിഞ്ഞോര്‍ ലുയിജി സ്തോര്തോ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു .കെ സി വൈ എല്‍ ഇറ്റലി റിജിയന്‍ പ്രസിഡന്റ്‌ ഡെന്നിസ് ജോസഫ്‌  മണലേല്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ സെക്രട്ടറി ജീവന്‍ .പി .ജോസ് പാലനില്‍ക്കുംതടത്തില്‍ സ്വാഗതവും കെ .സി എ .ഐ .ചാപ്ലിന്‍ ഫാ. ബിജോ കൊച്ചാദംപള്ളിയില്‍ ,പ്രസിഡന്റ്‌ സിറിയക് കല്ലട ,ഫാ.ബ്രെസ്സെന്‍ ഒഴുങ്ങാലില്‍( പ്രീസ്റ്റ് ഇന്‍ ചാര്‍ജ് കെ സി വൈ എല്‍ ),മെഗാ സ്പോണ്സര്‍ സൈമണ്‍ കിഴക്കേകാട്ടില്‍, അലിക്ക് പ്രസിഡന്റ്‌ ശ്രീ .ഗര്‍വസിസ് മുളക്കര,ലാറ്റിന്‍  യൂത്ത് വിംഗ് പ്രസിഡന്റ്‌ ശ്രീ. സന്തോഷ്‌ വര്‍ഗീസ്‌ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും സിജോ ജോസ് ഇടച്ചെരില്‍   നന്ദി പറയുകയും ചെയ്തു.തുടര്‍ന്ന് ക്നാനായ യുവത്വത്തിന്‍റെ നടനവൈഭവവും അഭിനയചാരുതയും വിളിച്ചോതികൊണ്ട് നൃത്ത ചുവടുകളും ഹാസ്യ ഭാവങ്ങളും സംഗീത വിരുന്നുകളുമായ് വേദിയിലെത്തിയ കലാകാരന്മാര്‍ സായംസന്ധ്യയെ അവിസ്മരനിയമാക്കി. 7 .15 സമാപിച്ച ചടങ്ങില്‍ നിന്ന് നിറഞ്ഞ മനസ്സുമായ് മലയാളി മക്കള്‍ യാത്ര പറഞ്ഞു .സമുദായത്തിന്‍റെ ഭാവി സഭാസ്നേഹവും വിശ്വാസ തീഷ്ണതയും നിറഞ്ഞ ഈ യുവജനങ്ങളില്‍ ഭാദ്രമാന്നെന്നുള്ള സന്ദേശമാണ് ഒന്നാംവാര്‍ഷികം നമുക്ക് നല്‍കുന്നത്. ഡെന്നിസ് ജോസഫ്‌  മണലേല്‍,ജീവന്‍ .പി .ജോസ് പാലനില്‍ക്കും തടത്തില്‍, സിജോ ജോസ് ഇടച്ചെരില്‍, ഷിജിമോള്‍ ഷാജി വലിയപുത്തന്‍പുരയില്‍,ഷോമിക സൈമണ്‍ കിഴക്കെകാട്ടില്‍ ,ശ്യാം സ്റ്റീഫന്‍ മുളയിങ്കല്‍, ജെറിന്‍ ജോണ്‍ മാവേലില്‍ ,ജോബി ചെറിയാന്‍ ഒരുപുളിക്കല്‍,റോജി ഫിലിപ്പ് പേരുകരോട്ടു, ടിന്ടോ മോള്‍ പിനര്കയില്‍   സി .ലേഖ SJC എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു 

Thursday, 10 March 2011


സ്നേഹിതരെ,
 കെ സി വൈ ല്‍ ഇറ്റലി റീജിയന്‍റെ ഒന്നാം വാര്‍ഷികവും കലാസന്ധ്യയുo 2011 മാര്‍ച്ച്‌ ഇരുപതാം തീയ്യതി ഉച്ചകഴിഞ്ഞ് 3 മണിക്ക് സാന്‍ പൌളോ  കോളേജില്‍ (Via di torre rossa .Roma colleggio san paolo) വച്ച് നടത്തപ്പെടുന്ന  വിവരം നിങ്ങളെ സന്തോഷ പൂര്‍വ്വം അറിയിക്കുന്നു.
പ്രസ്തുത കലാസന്ധ്യയിലെക്കും സമ്മേളനത്തിലെക്കും ഏവരയൂം സന്തോഷ പുര്‍വ്വം ക്ഷെണിച്ചുകൊള്ളുന്നു.
 
പ്രസിഡണ്ട്‌.ഡെന്നിസ് ജോസഫ്‌ മണലേല്‍ 
ചാപ്ലിന്‍:ബ്രെസ്സന്‍ ഒഴുങ്ങാലില്‍ 

N.B: KCYL ന്‍റെ സമാന കുപ്പണ്‍ നേരെക്കെടുപ്പും.സമ്മാന ദാനവും തഥവസരത്തില്‍ നടത്തപ്പെടുന്നതാണ്

Wednesday, 2 March 2011

റോമില്‍ കെ സി വൈ ല്‍ ഇറ്റലി റീജിയണ്‍ ഒന്നാം വാര്‍ഷികം & കലാസന്ധ്യ

റോം :മാര്‍ച്ച്‌ 20-)o  തിയതി റോമില്‍  കെ സി വൈ ല്‍ ഇറ്റലി റീജിയന്‍റെ  ഒന്നാം വാര്‍ഷികവും കലാസന്ധ്യയുo  നടത്തുന്ന വിവരം സന്തോഷ പുര്‍വ്വം അറിയിക്കുന്നു. മാര്‍ച്ച്‌ 20-)o തിയതി ഞായറാഴ്ച ഉച്ച കഴിഞ്ഞ റോമിലെ  വിയ ദി തോറെ റോസ്സ. റോമ കോളേജിഒ സാന്‍ പോളോയില്‍ 3 മണിക്ക് വി.കുര്‍ബാന യൊടു കുടി കെ സി വൈ ല്‍ ഇറ്റലി റീജിയന്‍റെ   ഒന്നാം വാര്‍ഷികവും കലാസന്ധ്യ യുo ആരംഭിക്കുന്നു. ഇറ്റലിയിലെ ക്നാനായ യുവ ജനങ്ങള്‍ ഒത്തു ചേര്‍ന്ന സ്നേഹത്തിന്‍റെ യുo ഐക്യ ത്തിന്‍റെ യുo ദൈവാനു ഗ്രഹത്തിന്‍റെ യുo കൂട്ടയ്മ യാണ്ണ്‍ കെ സി വൈ ല്‍ ഇറ്റലി റീജിയണ്‍ ഒരു പാടു പേരുടെ പ്രാര്‍ത്ഥനയുo പിന്‍തുണയുo സഹായവും സഹകരണവും ഒത്തുചെര്‍ന്ന്‍ കെ സി വൈ ല്‍ ഇറ്റലി റീജിയണ്‍ ഒരു വര്‍ഷം പൂവണിഞ്ഞു.ഇതിനോട് അനുബന്ധിച്ച് ക്നാനായ തനിമ യുo  പാരമ്പര്യവും ചരിത്രവും ഒത്തുചേര്‍ന്ന കലരുപമായ മാര്‍ഗം കളി കെ സി വൈ ല്‍ യുവതികള്‍ അരങ്ങേറ്റം കുറിക്കുന്ന വിവരം അഭിമാന പൂര്‍വ്വം അറിയിക്കുന്നു. ഇന്നേ ദിവസത്തെ വി. കുര്‍ബാന കെ സി വൈ ല്‍ കുടുബ അംഗങ്ങളുടെ നേതൃത്ത്വത്തില്‍ ആരിക്കും. കെ സി വൈ ല്‍ അംഗങ്ങളുടെ കലാപ്രകടങ്ങള്‍ കലാസന്ധ്യയില്‍ മാറ്റുരയ്ക്കുന്നതാനന് 

Tuesday, 8 February 2011

Kcyl Italy Regions 1rst Anniversary & Kalasanthya

Kcyl Italy Regions 1rst Anniversary & Kalasanthya    
Time
Sunday, March 20 · 3:00pm - 8:00pm

LocationVia di torre rossa . Roma colleggio san paolo
2010 ഡിസംബര്‍ 27  ന് ക്രിസ്തുരാജ കത്തിഡ്രില്‍ വെച്ച്  ശുശ്രൂഷാ പൗരോഹിത്യം സ്വീകരിക്കുകയും ഡിസംബര്‍ 3 - ന് നീഴൂര്‍ ഉണ്ണിമിശിഹ പള്ളിയില്‍ വെച്ച്  പ്രഥമ ദിവ്യബലിയര്‍പ്പിക്കുകയുo  ചെയ്ത കെ സി വൈ ല്‍ ഇറ്റലി റീജിയന്‍റെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായി മാര്‍ഗനിര്‍ദേശങ്ങള്‍ തന്നുകൊണ്ടിരുന്ന ഞങ്ങളുടേ പ്രിയപ്പെട്ട ഫാ.ലുക്ക്(ഷൈജു) പുത്തന്‍ പറബില്‍  (ചെമ്മലകുഴിയില്‍ ) ന് കെ സി വൈ ല്‍ ഇറ്റലി റീജിയന്‍റെ എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനകളും സ്നേഹത്തോടെയും നന്ദിയോടെയും നേരുന്നു

Popular Posts

knanaya songs

Loading...

Total Pageviews