Manorama Online Latest News

Indiavision Live | Malayalam News Channel

Sunday 1 May 2011

ജോണ്‍ പോള്‍ രണ്ടാമന്‍ വാഴ്ത്തപ്പെട്ടവനായി

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നടന്ന ചടങ്ങില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് പോളണ്ടുകാരനായ ജോണ്‍ പോള്‍ രണ്ടാമനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സമയം 11.30ഓടു കൂടിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

ലോകത്തില്‍ ഏറ്റവുമധികം ജനസമ്മതിയുള്ള കത്തോലിക്ക സഭാ മേലധ്യക്ഷന്മാരില്‍ ഒരാളായ ജോണ്‍ പോള്‍ രണ്ടാമനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി 87 രാജ്യങ്ങളില്‍ നിന്നുള്ള ഔദ്യോഗിക പ്രതിനിധി സംഘം വത്തിക്കാനില്‍ എത്തിയിരുന്നു. 22 ലോകനേതാക്കള്‍ വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു. 40 ലക്ഷത്തോളം വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുത്തതായാണ് വിവരം. ജോണ്‍ പോള്‍ രണ്ടാമന്റെ മരണാനന്തരച്ചടങ്ങിലും ബെനഡിക്ട് പതിനാറാമനെ മാര്‍പാപ്പയായി വാഴിച്ച ചടങ്ങിലുമാണ് ഇതിനുമുമ്പ് ഇത്രയധികം ജനങ്ങള്‍ പങ്കെടുത്തത്.

വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള പ്രക്രിയയാണ് വാഴ്ത്തപ്പെട്ടവനാക്കുകയെന്നത്. മരിച്ച വ്യക്തി എന്തെങ്കിലും അത്ഭുതം പ്രവര്‍ത്തിച്ചുവെന്നു തെളിഞ്ഞാല്‍ മാത്രമേ ഈ പ്രഖ്യാപനമുണ്ടാവൂ. ജോണ്‍ പോള്‍ രണ്ടാമനോട് പ്രാര്‍ഥിച്ചതിന്റെ ഫലമായി തന്റെ പാര്‍ക്കിന്‍സണ്‍സ് രോഗം മാറിയെന്ന് ഫ്രഞ്ചുകാരിയായ കന്യാസ്ത്രീ മാരി സിമോണ്‍-പിയെറി മോര്‍മാന്‍ സാക്‍ഷ്യപ്പെടുത്തിയിരുന്നു. ഇതാണ് ജോണ്‍ പോള്‍ രണ്ടാമനെ വാഴ്ത്തപ്പെട്ടവനാക്കുന്ന പ്രഖ്യാപനത്തിന് വഴിതെളിച്ചത്.

ആദ്യത്തെ മാര്‍പാപ്പയായ വിശുദ്ധ പത്രോസ് മുതല്‍ എല്ലാവരെയും അവരുടെ പിന്‍ഗാമികള്‍ വിശുദ്ധരായി പ്രഖ്യാപിച്ചിട്ടുണ്ട്.

സെന്റ് പീറ്റേഴ്സ് ബസ്‌ലിക്കയില്‍ ആഘോഷമായ സമൂഹബലിക്ക് മുമ്പ് നടക്കുന്ന പ്രാര്‍ത്ഥനാ വേളയിലാണ് ബെനഡിക്ട് പതിനാറാമന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നത്. സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ ജോണ്‍ പോള്‍ രണ്ടാമന്റെ ഛായാചിത്രവും അനാശ്ചാദനം ചെയ്തു.

കുര്‍ബാനയ്ക്കിടെ ജോണ്‍ പോള്‍ രണ്ടാമന്റെ തിരുശേഷിപ്പ് ദേവാലയത്തില്‍ പ്രതിഷ്ഠിക്കുന്ന ചടങ്ങും നടന്നു. കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ വേറിട്ടുനിന്ന വ്യക്തിത്വമായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടേത്. 26 വര്‍ഷം സഭയെ നയിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ ഇരുപതാം നൂറ്റാണ്ടിലെ ഗതിവിഗതികളെ നിയന്ത്രിച്ച അപൂര്‍വ്വ നേതൃത്വങ്ങളില്‍ ഒരാളായിരുന്നു

No comments:

Post a Comment

Popular Posts

Total Pageviews