Manorama Online Latest News

Indiavision Live | Malayalam News Channel

Saturday, 1 December 2012

കെ സി വൈ എല്‍ ഇറ്റലി റീജിയന്‍ ഏകദിന ക്യംബ് അവിസ്മരണീയമായി

കേരള കത്തോലിക്കാ സഭയിലെ പ്രഥമ യുവജന പ്രസ്ഥാനമായ ക്‌നാനായ കാത്തലിക്‌ യൂത്ത്‌ ലീഗിന്റെ 43-ാമത് ജന്മദിനാഘോഷവും blooming 2012 ഏകദിന ക്യാബും കെ സി വൈ ല്‍ ഇറ്റലി രിജിയന്റെ ആഭിമുഖ്യത്തില്‍ കത്തോലിക്കാ സഭ യുടെ സിരാകേന്ദ്രമായ    റോമിലെ കോര്‍നെലിയ ക്നാനായ പള്ളില്‍ വെച്ച് നടത്തപ്പെട്ടു. മാര്‍ത്തോമന്‍ നന്മയാല്‍ ഒന്ന് തുടങ്ങുന്നു എന്ന ഇശൃര പ്രതഥനയോടെ കാരിയ പരിപാടികള്‍ക്ക് തുടര്‍ക്കം കുറിച്ചു.തുടര്‍ന്ന്‍ രിജിയന്‍ വൈസ് പ്രസിഡന്റ്‌-  ലിജ മോള്‍ ജോസഫ്‌ blooming 2012 ലേക്ക് എവരെയുo  സ്വാഗതം  ചെയ്തു. തുടര്‍ന്ന്‍  രിജിയന്‍  പ്രസിഡന്റ്‌- സിജോ ജോസ് ഇടച്ചെരില്‍  കെ സി വൈ ല്‍  ന്റെ പ്രതിഞ ചെല്ലി കൊടുത്തു. തുടര്‍ന്ന് രിജിയന്‍   പ്രസിഡന്റ്‌- ഉം രിജിയന്‍ ചപ്ല്യന്‍: ബൈജു ഇടാട്ടും കേക്ക് മുറിച്ചു  എല്ലാവര്ക്കും  നല്‍കി കൊണ്ട്  കെ സി വൈ ല്‍ 43-ാമത് ജന്മദിനാഘോഷിച്ചു. തുടര്‍ന്ന്‍ ക്നാനായ കാത്തോലിക് അസോസിയേഷന്‍ പ്രസിഡന്റ്‌- ുഠ രിജിയന്‍ ഡയററ്റര്‍ ആയ ശ്രീ. പുന്നുസ് പാലക്കാട്ടും രിജിയന്‍ ചപ്ല്യന്‍: ബൈജു ഇടാട്ടും ആശംസകള്‍ അറിയിച്ചു. ബ്രദര്‍ നിഷാദിന്റെ നെതൃര്‍ ത്തില്‍ ക്‌നാനായ കാത്തലിക്‌ യൂത്ത്‌ ലീഗിന്റെ വളര്‍ച്ചയുo  ഇറ്റലിലെ ക്‌നാനായ യുവജനങ്ങളുടെ വളര്‍ച്ചയുo എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സെടുത്തു .സെമിനാറും, ചര്‍ച്ചകളും, സംഗിതവും ഒക്കെയായി കെ സി വൈ എല്‍ അംഗങ്ങള്‍ക്ക് പരസ്പരം കൂടുതല്‍ അറിയുവാന്‍ സാധിച്ചു .സമുദായ ചരിത്രത്തെക്കുറിച്ചും ,സമുദായം നേരിടുന്ന പല പ്രശനങ്ങലെക്കുരിച്ചും, വെല്ലുവിളികലെക്കുരിച്ചും ഓരോരുത്തര്‍ക്കും തങ്ങളുടെ കാഴ്ചപ്പാടുകള്‍ മറ്റുള്ളവരുമായി പങ്ക് വെക്കുവാനും ,ചര്‍ച്ച ചെയുവനും  യുവജനങ്ങള്‍ക്ക് അവസരം ഉണ്ടായി.ക്യംബ് സെമിനാറും ചര്‍ച്ചകളും ഒക്കെയായി വിജ്ഞാനപ്രദവും ഉല്ലാസപ്രദവും മായിരുന്നു  രാവിലെ 11 മണിക്ക് ആരംഭിച്ച ക്യാമ്പില്‍ റോമിലെ  50   തോളം വരുന്ന കെ സി വൈ എല്‍ അംഗങ്ങള്‍ പങ്കെടുത്തു . 

Friday, 30 November 2012

ക്‌നാനായ കാത്തലിക്‌ യൂത്ത്‌ ലീഗിന്റെ 43-ാമത് ജന്മദിനാഘോഷവും ഏകദിന ക്യാമ്പും ഇറ്റലിയില്‍

റോംകേരള കത്തോലിക്കാ സഭയിലെ പ്രഥമ യുവജന പ്രസ്ഥാനമായ ക്‌നാനായ കാത്തലിക്‌ യൂത്ത്‌ ലീഗിന്റെ 43-ാമത് ജന്മദിനാഘോഷവും blooming 2012 ഏകദിന ക്യാബും കെ സി വൈ ല്‍ ഇറ്റലി രിജിയന്റെ ആഭിമുഖ്യത്തില്‍ വിവിധ പരുപടികളോടെ റോമിലെ കോര്‍നെലിയ ക്നാനായ പള്ളില്‍ നടക്കും.  നവംബര് 25-ാo തിയതി ഞായറാഴ്ച രാവിലെ 10.30 മണിക്ക് പരുപടികള്‍ക്ക് തുടക്കം കുറിക്കും. 4 മണിക്ക്     
വി. കുര്‍ബാന യോട് കുടി
ക്യാബ് സമാപനം കുറിക്കും. അന്നേ ദിവസം കുബസാരിക്കാന്‍  ഉള്ള സ്വകാരിയം ഉണ്ടായിരിക്കും എന്നും പരുപടിയിലേക്ക് എല്ലാ ക്നാനായ യുവജനങ്ങളെയുo സ്വാഗതം ചെയ്യുന്നതായ് ഭാരാവാഹികള്‍ അറിയിച്ചു. കുടുതല്‍ വിവരങ്ങള്‍ക്ക് 
പ്രസിഡന്റ്‌- സിജോ ജോസ് ഇടച്ചെരില്‍  (00393201903016),
സെക്രട്ടറി- ശ്യം മുളയിങ്കല്‍ (00393334566868എന്നിവരെ സമിപിക്കുക

കെ. സീ.വൈ.എല്‍. ഇറ്റലി റീജ്യന്‍ ഫ്ലാഷ് മൊബ് വീഡിയോ റിലീസ് ചെയ്തു.


റോം.  കെ. സീ.വൈ.എല്‍. ഇറ്റലി റീജ്യന്‍ ഫ്ലാഷ് മൊബ് വീഡിയോ ഇന്ന് റിലീസ് ചെയ്തു. മെയ്‌ ആറിന് വിശുദ്ധ പത്താം പീയൂസിന്‍റെ യും പരിശുദ്ധ കന്യാമറിയത്തിന്‍റെയും തിരുന്നാളിന് റോമിലെ കെ സി വൈ ല്‍ അംഗങ്ങള്‍ ഫ്ളാഷ് മൊബ് അവതരിപ്പിച്ചതു. ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന്‍റെ കാര്‍മികത്വത്തില്‍ നടന്ന വി. കുര്‍ബാനയ്ക്കും തിരുനാള്‍ പ്രദക്ഷിണത്തിനും ശേഷം പള്ളി അങ്കണത്തില്‍ തടിച്ചുകൂടിയ ജനസാഗരത്തെ  അബരപ്പിച്ചു കൊണ്ട്  കെ.സി.വൈ.എല്‍ ഇറ്റലി റീജിയനിലെ നാല്പതില്‍ പരം കലാകാരന്‍ മാരും കലാകാരികളും നടത്തിയ  ഫ്ളാഷ് മൊബ് ക്നാനായക്കാരുടെയും  യുറോപ്പിലെ മലയാളികളുടെ  ചരിത്രത്തിലും  ആദ്യമായി നടത്തിയ ഫ്ലാഷ് മൊബ് എന്നുള്ള സവിശേഷത കുടി ഉണ്ടായിരുന്നു. പതിനാലു മിനിറ്റ് ദൈര്‍ഖ്യം ഉള്ള വീഡിയോ തികച്ചും ആകര്‍ഷകവും വ്യതസ്തത പുലര്‍ത്തുന്നതും ആണ്. ചരിത്രത്തില്‍ ഇടം നേടിയ ഈ ഫ്ളാഷ് മോബിന്‍റെ വീഡിയോ കാണാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ക്നാനായക്കാരുടെയും യുറോപ്പിലെ മലയാളികളുടെ ചരിത്രത്തിലും ആദ്യമായി നടത്തിയ ഫ്ലാഷ് മൊബ്

റോം: വിശുദ്ധ പത്താം പീയൂസിന്‍റെ യും പരിശുദ്ധ കന്യാമറിയത്തിന്‍റെയും തിരുന്നാളിന് റോമിലെ കെ സി വൈ ല്‍ അംഗങ്ങള്‍ ഫ്ളാഷ് മൊബ് അവതരിപ്പിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന്‍റെ കാര്‍മികത്വത്തില്‍ നടന്ന വി. കുര്‍ബാനയ്ക്കും തിരുനാള്‍ പ്രദക്ഷിണത്തിനും ശേഷം പള്ളി അങ്കണത്തില്‍ തടിച്ചുകൂടിയ ജനസാഗരത്തെ  അബരപ്പിച്ചു കൊണ്ട്  കെ.സി.വൈ.എല്‍ ഇറ്റലി റീജിയനിലെ നാല്പതില്‍ പരം കലാകാരന്‍ മാരും കലാകാരികളും നടത്തിയ  ഫ്ളാഷ് മൊബ് ക്നാനായക്കാരുടെയും  യുറോപ്പിലെ മലയാളികളുടെ  ചരിത്രത്തിലും  ആദ്യമായി നടത്തിയ ഫ്ലാഷ് മൊബ് എന്നുള്ള സവിശേഷത കുടി ഉണ്ടായിരുന്നു. ചരിത്രത്തില്‍ ഇടം നേടിയ ഫ്ളാഷ് മോബിന് നേതൃത്വം നല്കിയ സിജോ ഇടച്ചെരില്‍  ശ്യാം മുളയിങ്കല്‍ എന്നിവര്‍ ഏവരുടെയും അഭിനന്ദനങ്ങള്‍ എറ്റു വാങ്ങി

Saturday, 21 April 2012

"ALLEGRIA 2012" കെ.സി.വൈ.എല്‍ ഇറ്റലി റീജിയണ്‍ പ്രവര്‍ത്തന ഉദ്ഘാടനം

കെ.സി.വൈ.എല്‍. ഇറ്റലി റീജിയന്‍ 2012 - 2013 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും അല്ലെഗ്ര 2012 ഏകദിന സെമിനാറും ഏപ്രില്‍ 25 -ാം തീയതി ബുധനാഴ്ച Via Ettore Stampini 12 (Valle Aurelia Metro Station) ഹാളില്‍ വച്ചു നടത്തുന്നു. രാവിലെ 11 മണിക്ക് പരിപാടികള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് കെ.സി.വൈ.എല്‍. ഇറ്റലി റീജിയന്‍ പ്രസിഡന്റ് ശ്രീ. സിജോ ജോസ് ഇടച്ചെരില്‍ ന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം ക്നാനായ കാത്തോലിക് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. പുന്നൂസ് പാലക്കാട്ട് ഉദ്ഘാടനം ചെയ്യും. റീജിയന്‍ ചാപ്ലിന്‍ ഫാ. ബിബി തറയില്‍ അനുഗ്രഹപ്രഭാഷണവും, റീജിയന്‍ മുന്‍ പ്രസിഡന്റ് ശ്രീ. ടെന്നിസ്‌ മണലേല്‍, കെ സി എ ഐ വൈസ് പ്രസിഡന്റ് ശ്രീ. ജെയിംസ്‌ മാവേലില്‍, റീജിയന്‍ വൈസ് ഡയറക്ടര്‍ ശ്രീമതി. ടെസി വാക്കേല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. റീജിയന്‍ വൈസ് പ്രസിഡന്റ് ലിജാ മോള്‍ ജോസഫ്‌ സ്വാഗതവും,റീജിയന്‍ സെക്രട്ടറി ശ്രീ. ശ്യം സ്റ്റിഫന്‍ മുളയിങ്കല്‍ നന്ദിയും പറയും.

Monday, 26 March 2012

വിശുദ്ധ പത്താം പീയൂസിന്‍റെയും പരിശുദ്ധ കന്യകാ മറിയത്തിന്‍റെയും തിരുനാള്‍

റോം: ചരിത്രമുറങ്ങുന്ന റോമിലെ കൊര്‍നെലിയ പള്ളിയില്‍ (San Pio V Church, Via Madonna del riposo- Piazza San pio V)ക്‌നാനായ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധ പത്താം പീയൂസിന്‍റെയും പരിശുദ്ധ കന്യകാ മറിയത്തിന്‍റെയും തിരുനാള്‍ ഈ വര്‍ഷവും ഭക്തപൂര്‍വം ആഘോഷിക്കുന്നു. മെയ്‌ 6 ന്‌ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ തിരുനാള്‍ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ലദീഞ്ഞ്‌, ആഘോഷമായ തിരുനാള്‍ കുര്‍ബാന, പ്രദക്ഷിണം എന്നവയ്‌ക്കു ശേഷം നടക്കുന്ന വിശുദ്ധ കുര്‍ബാനയുടെ വാഴ്‌വോടെ തിരുക്കര്‍മങ്ങല്‍ സമാപിക്കും. കേരളത്തനിമ വിളിച്ചോതുന്ന ചെണ്ടമേളങ്ങളും, മുത്തുക്കുടയുമേന്തിയ പ്രദക്ഷിണം ഗൃഹാതുര സ്‌മരണകള്‍ ഉണര്‍ത്തും.തിരുക്കര്‍മ്മങ്ങളില്‍ പങ്കുപറ്റുവാനും വി . പത്താം പീയുസുവഴി ദൈവത്തില്‍നിന്ന് അനുഗ്രഹങ്ങള്‍ നേടുവാനും എല്ലാവരേയും കൊര്‍ന്നെലീയായിലെ ക്നാനായ പള്ളിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു..............  

Sunday, 18 March 2012

കെ സി വൈ എല്‍ ഇറ്റലി രിജിയന്‍റെ ആഭിമുഖ്യത്തില്‍ ശിങ്കാരിമേളം പഠിപ്പിക്കുന്നു.




കെ സി വൈ എല്‍ ഇറ്റലി രിജിയന്‍റെ ആഭിമുഖ്യത്തില്‍ റോമിലെ ക്നാനായ യുവാക്കളെ  ശിങ്കാരിമേളം പഠിപ്പിക്കുന്നു. ശിങ്കാരിമേളം  പഠിക്കുവാന്‍  ആഗ്രഹിക്കുന്നവര്‍ കെ സി വൈ ല്‍ ഇറ്റലി രിജിയന്‍ കമ്മറ്റി അംഗങ്ങളുടെ കൈയില്‍ പേര് നല്‍കണം എന്ന്‍ അറിയിക്കുന്നു. 


വിശദ വിവരങ്ങള്‍ക്കായി താഴെപ്പറയുന്ന വരുമായി ബന്ധപ്പെടുക.


സിജോ ജോസ് ഇടച്ചെരില്‍-3201903016(
 3201903016 (wind), 3202222873(tim)
ശ്യം സ്റ്റിഫന്‍-3883664214(- 3334566868(tim),3883664214(wind)
ജിബിന്‍ ജോസ്
കെവിന്‍ വക്കേല്‍ 







കെ.സി.വൈ.എല്‍. ഇറ്റലി റീജിയന്‌ പുതിയ നേതൃത്വം


റോം:  കെ സി വൈ എല്‍ ഇറ്റലി റീജിയന്‍റെ വാര്‍ഷിക പൊതുയോഗവും 2012-2014 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ  തെരഞ്ഞെടുപ്പും,  11/03/2012 ഞായറാഴ്‌ച്ച, റോമിലെ  സാന്‍ പിയോ ക്വിന്തോ  പള്ളിയുടെ ഹാളില്‍ വെച്ച് നടന്നു. ഡെന്നിസ് ജോസഫിന്‍റെ  അധ്യക്ഷതയില് ചേര്ന്ന യോഗത്തില്‍  ഷോമിക കിഴക്കെക്കാട്ടില്‍  സ്വാഗതം ആശംസിക്കുകയും  ഫാ.ബിബി തറയില്‍, സിസ്റ്റര്‍ ലേഖ sjc ,  ഡോ.പുന്നുസ്‌ പാലക്കാട്ട്‌ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ജീവന്‍ പി ജോസ്  റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. പ്രസുത യോഗത്തില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. 
സിജോ ജോസ് ഇടച്ചെരില്‍(9*,(പുന്നത്തുറ), ലിജ മോള്‍ ജോസഫ്‌ (മള്ളുശ്ശേരി),ശ്യം സ്റ്റിഫന്‍- മുളയിങ്കല്‍ (താമരകാട്),അന്ഷീന വലിയപുത്തന്‍പുരയില്‍*(( (കൈപ്പുഴ) ജിബിന്‍ ജോസ് കരിംമാക്കില്‍ (നീടൂര്‍ ) എന്നിവര്‍ യഥാക്രമം പ്രസിഡന്റ് ,വൈസ് പ്രസിഡന്റ് ,സെക്രട്ടറി ,ജോയിന്റ് സെക്രട്ടറി, ട്രഷര്‍ എന്നി സ്ഥാനങ്ങളിലേക്കും, കെവിന്‍ വക്കേല്‍,(അരിക്കര), മെയ്‌മോള്‍ ജോയി (റാണിപുരം) എന്നിവര്‍ കമ്മറ്റി മെംബേര്‍സ് ആയും  ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെട്ടു.


സിജോ ജോസ് ഇടച്ചെരില്‍ കെ സി വൈ ല്‍ ഇറ്റലി റീജിയന്‍ പ്രസിഡന്റ്‌


കെ.സി.വൈ.എല്‍ ഇറ്റലി റീജിയണ്‍ പ്രവര്‍ത്തനത്തിന്‍റെ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കി




Popular Posts

Total Pageviews