Manorama Online Latest News

Indiavision Live | Malayalam News Channel

Friday 22 February 2013

യൂറോപ്യന്‍ ക്നാനായ മാമാങ്കത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി



.
കുടിയേറ്റം എന്ന വികാരം ധമനികളില്‍ ത്രസിച്ചു നില്‍ക്കുന്ന യൂറോപ്പിലെ സമുദായ സ്നേഹികള്‍ എല്ലാവരും യുകെകെസിയുടെ കീഴില്‍ അണിനിരക്കുമ്പോള്‍ യുകെയിലെ  തന്നെ ഏറ്റവും വലിയ ജനസാഗരമായി മാറുമെന്നതില്‍ സംശയമില് . ജൂലൈ  56  തീയതികളില്‍  Birmingham Holiday Inn ല്‍ നടത്തപ്പെടുന്ന യൂറോപ്യന്‍ കണ്‍വന്‍ഷനും,   ജൂലൈ  7ന് ബിര്‍ഹിമ്ഹമിലെ ബെതേല്‍ കണ്‍വന്‍ഷന്‍ സെന്‍ട്രലില്‍ നടക്കുന്ന യുകെ.കെ.സിയുടെ  പതിമൂന്നാമത് കണ്‍വന്‍ഷനും ഒന്നുചേരുമ്പോള്‍ യൂറോപ്പിലെ ക്നാനായ മക്കള്‍ക്ക് മറക്കാനാവാത്ത ഒരു ദിവസമായി ജൂലൈ 7 ഞായര്‍ മാറും.
  യു. കെയില്‍ എല്ലായിടവും നടക്കുന്ന  ദുക്റാന തിരുനാള്‍ പരിഗണിച്ചുകൊണ്ടും, കുട്ടികളുടെ അധ്യയനദിവസങ്ങള്‍ നഷ്ടപ്പെടുവാതിരിക്കുവാനും, വിവിധ ക്നാനായ യൂണിറ്റുകളുടെ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ടുംയൂറോപ്യന്‍ കണ്‍വന്‍ഷന്‍റെ തീയതി ജൂലൈ 5 &  ലേക്കും, യു. കെ കണ്‍വന്‍ഷന്‍റെ തീയതി ജൂലൈ 7 ലേക്കുംമാറ്റുകയുണ്ടായി.
യു. കെ. കെ. സി. . ആതിഥേയത്വം വഹിക്കുന്ന മൂന്നാമത് യൂറോപ്യന്‍ കണ്‍വന്‍ഷന്‍  ഏറ്റവും ഭംഗിയായിനടത്തുവാന്‍  സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളെല്ലാം ഒറ്റക്കെട്ടായി മുന്നോട്ട്.


യു.കെ.കെ.സി. പ്രസിഡന്റ് ശ്രി ലേവി പടപുരയ്ക്കലിന്‍റെ നേതൃത്വത്തിലൂടെ കേന്ദ്ര കമ്മറ്റി അംഗങ്ങളുടെമേല്‍നോട്ടത്തില്‍ അതിവിപുലമായി നടത്തപ്പെടുന്ന  ക്നാനായ സംഗമത്തിലേക്ക്  മുഴുവന്‍ സമുദായസ്നേഹികളെയും കേന്ദ്രകമ്മിറ്റിയ്ക്കു വേണ്ടി  ഞങ്ങള്‍ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു.

Popular Posts

Total Pageviews