Manorama Online Latest News

Indiavision Live | Malayalam News Channel

Thursday 17 June 2010

ഇറ്റലില്‍ വൈദിക വര്‍ഷ സമാപന ആഘോഷവും ക്നായി ബ്ലോഗന്റെ ഉദ്ഘാടനവും ഉജ്വലമായി



റോം. വൈദിക വര്‍ഷ സമാപനതോട് അനുബന്ധിച്ചു കെ സി വൈ ല്‍ ഇറ്റലി രിജീന്ടെ ആഭിമുഖ്യ്ത്തില്‍ റോമില്‍ സേവനം അനൂഷ്ടിക്കുന്ന
ക്നാനായകാരായ 12 വൈദികരെ ആദരിച്ചു. 06-06-2010 ഞാരാഴ്ച റോമിലെ കൊര്‍ണേലിയ ക്നാനായ പള്ളില്‍ വെച്ച് നടന്ന ചടങ്ങില്‍ കെ സി വൈ ല്‍ ആംഗങ്ങള്‍പ്രതഷാനമായി വരുകയുo 12 .വൈദികര്‍ സമുഹബലി അര്‍പ്പിക്കുകയുo ചെയ്തു. തുടര്‍ന്ന്‍ നടന്ന ചടങ്ങില്‍ വൈദികരെ ആദരിക്കും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന്‍ കെ സി വൈ ല്‍ ഇറ്റലി റിജന്‍ ആരംഭിച്ച ക്നിയി ബ്ലോഗ്‌ ഉദ്ഘാടനo K.C.A.I പ്രെസിഡേന്‍ത്റ് ശ്രീ . സീറിയക് കല്ലട നിര്‍വഹിച്ചു. ചുരുങ്ങിയ കാലം കോന്ടെ വളരെ അതികം നല്ല നല്ല പ്രവത്തനം കാഴ്ച വെച്ച കെ സി വൈ ല്‍ ഇറ്റലി റിജന്‍ പ്രവാസി യുവ ജനങ്ങള്‍ക്ക് ഒരു മാതൃക ആണന്ന്‍ വൈദികര്‍ അഭിപ്രായപെട്ടു. ബ്ലോഗന്റെ നിര്‍മ്മാണതിനായി പ്രവര്‍ത്തിച്ച ബ്രദര്‍ സൈജുവിനയൂം സിജോ ഇടചെരില്‍ എന്നിവരെ യോഗം അനുമോദിച്ചു.
.Fr.ബിജോ കൊച്ചതംപള്ളിയില്‍. Sr.ലേഖ. ടെന്നിസ് മണലേല്‍. ജീവന്‍ പലനില്‍ക്കുംതടത്തില്‍, ഷിജിമോള്‍ വലിയപുത്തന്പുരയില്‍, ഷോമിക കിഴക്കെകട്ടില്‍എന്നിവര്‍ നേതൃത്വം നല്കി

Tuesday 15 June 2010

ഇറ്റലിയില്‍ (റോം) ജൂണ്‍ 27 ന്കെ സി വൈ ല്‍ ഇറ്റലി രിജീന്റെ ആഭിമുഖ്യത്തില്‍ പിക്ന്ക്



റോം: ജൂണ്‍ 27 ന്കെ സി വൈ ല്‍ ഇറ്റലി രിജീന്റെ ആഭിമുഖ്യത്തില്‍ Cascate Delle Marmore & Piediluco എന്നി സ്ഥലം ത്തെക്കെ ടൂര്‍ നടത്തുന്നു. കോര്‍നെലിയയില്‍ നിന്ന്‍ 8.30 നെ പുറപ്പെടുന്നു.(25 യൂറോ[trevelling and lunch]) .എല്ലാ ക്നാനായക്കാരെയും ഈ വിനോദ വിരുന്നിലേക്ക് സ്വാഗതം ചെയ്യൂന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് ടെന്നിസ് മണലേല്‍ (3883412859). ജീവന്‍ പി ജോസ് (3201433431) സിജോ ഇടചെരില്‍
.(3201903016)എന്നിവരുമായി ബന്ധപ്പെടുക

Saturday 5 June 2010

കിനായ്‌ ബ്ലോഗിന്റെ ഉദ്ഘാടനവും വൈദികരെ ആദരീക്കലും

റോം. വൈദിക വര്‍ഷ സമാപനതോട് അനുബന്ധിച്ചു KCYL ITALY ടെ ആഭിമുഖ്യ്ത്തില്‍ റോമില്‍ സേവനം അനൂഷ്ടിക്കുന്ന മലയാളികളായ വൈദികാരെ ആദരിക്കുകയും ഉപഹാര ഉപഹാരങ്ങള്‍ നല്‍കുകയും KCYL ഇറ്റലി Regionte പുതിയ ബ്ലോഗിന്റെ ഉദ്ഘാടനവും .06-06-2010 ഞാരാഴ്ച റോമിലെ കൊര്‍ണേലിയില്‍ ഉള്ള ക്നാനായ കത്തോലിക്കാ പള്ളിയില്‍ വച്ചു 4 മണിക്കുള്ള വി. കുര്‍ബാനയ്ക്ക്‌ ശേഷം നിരവധി വൈദികരുടെ സാന്നിധ്യ്ത്തില്‍ KCAI പ്രെസിഡേന്‍ത്റ് ശ്രീ . സീറിയക് കല്ലട നിര്‍വഹിക്കുന്നതാണു.. കിനായ്‌ ബ്ലോഗ് പിറവി കൊണ്ടത്‌ ഞങ്ങളുടെ ബുദ്ധിയില്‍ അല്ല ,മറിച്ച് ഹൃദയങ്ങളിലാണ്‌,ഞങ്ങള്‍ എന്നു പറഞ്ഞാല്‍ ഇറ്റല്യിലെ K C Y L കുടുംബങ്ഗാങ്ങള്‍. ഇറ്റല്‍യില്‍ ഉള്ള ക്നാനായ കത്തോലിക്കാ യുവജനങ്ങളെ ഒരു കുടകീഴില്‍ അണിനിരത്തുന്നതിനും ലോകം മുഴുവനും ഉള്ള ക്നാനായ മക്കളുമായ് ആശയങ്ങള്‍ പങ്കു വയ്ക്കുന്നതിനുമായ് തുടങ്ങിയതാണ് കിനായ്‌ ബ്ലോഗ്‌

Thursday 3 June 2010

കൂടല്ലൂര്‍ തോട്ടത്തില്‍ മറിയാമ്മ കഴുത്തറുത്ത്‌ ദാരുണമായി കൊല്ലപ്പെട്ടു

കിടങ്ങൂര്‍: കൂടല്ലൂര് ‍തോട്ടത്തില്‍ (കൊല്ലിയില്‍ ) മറിയാമ്മയുടെ ‍ (80) മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. മറിയാമ്മയുടെ കഴുത്തറുത്ത നിലയിലുള്ള മൃതദേഹം കലുങ്കിനടിയിലാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് 9 ബംഗാള്‍ സ്വദേശികളെ കസ്റഡിയിലെടുത്തിട്ടുണ്ട്. മക്കള്‍ എല്ലാവരും വിദേശത്താണ് , പരേതനായ തോട്ടത്തില്‍ മാത്യുവിന്റെ ഭാര്യയാണ് മറിയാമ്മ. സ്വര്‍ണ ആഭരണങ്ങള്‍ മോക്ഷണം പോയിട്ടുണ്ട്. ബോഡി ഹോസ്പിറല്‍ എത്തിക്കാന്‍ പോലീസും നാട്ടുകാരും ഊര്‍ജിത ശ്രമം നടത്തി കൊണ്ടിരിക്കുന്നു .
.

കൊമ്പനാംകുന്നു ഭാഗത്ത്‌ കൊല്ലിയില്‍ പരേതനായ മാത്യുവിന്റെ (മാത്തച്ചന്‍) ഭാര്യ മറിയാമ്മയാണ്‌ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്‌. ഇവരുടെ ആഭരണങ്ങള്‍ കാണാനില്ല. മക്കളെല്ലാം വിദേശത്തായതിനാല്‍ അനുജത്തി ഏലിയാമ്മയും കാഞ്ഞിരപ്പള്ളി തമ്പലക്കാട്‌ സ്വദേശിനിയായ വേലക്കാരിയുമായിരുന്നു മറിയാമ്മയോടൊപ്പം താമസം.

ഇന്നലെ വൈകിട്ട്‌ മറിയാമ്മ റോഡില്‍ കൂടി നടന്നുപോകുന്നതു കണ്ടവരുണ്ട്‌. വൈകുന്നേരം ആറരയോടെ അയല്‍വാസിയായ ബേബിയാണ്‌ മറിയാമ്മയെ കലുങ്കിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. മോഷണശ്രമമാണു കൊലപാതകത്തിനു കാരണമെന്നു സംശയിക്കുന്നു. മറിയാമ്മയുടെ മൃതദേഹം കണ്ടെത്തിയതിനു സമീപം താമസിക്കുന്ന ബംഗാള്‍ സ്വദേശികളായ എട്ടോളം പേര്‍ പോലീസ്‌ കസ്‌റ്റഡിയിലാണ്‌. ഇതിനു മുമ്പും ഈ പ്രദേശത്ത്‌ മോഷണം നടന്നതിനാലാണ്‌ ഇവരെ കസ്‌റ്റഡിയിലെടുത്തിരിക്കുന്നത്‌. മറിയാമ്മയുടെ സംസ്‌കാരം പിന്നീട്‌.

മക്കള്‍: ചാക്കോച്ചന്‍, സാലി (ഡല്‍ഹി), സിറിയക്‌, ജയിംസ്‌, ഫിലിപ്പ്‌, സേവ്യര്‍, കുഞ്ഞുമോള്‍ (എല്ലാവരും യു.എസ്‌.എ.). മരുമക്കള്‍: ചിന്നമ്മ കക്കാട്ടില്‍ പുന്നത്തറ, എല്‍സമ്മ നാരാണത്തിന്‍കുഴിയില്‍ ഇരവിമംഗലം, സൂസി വഴിയമ്പലത്തില്‍ കൊങ്ങാണ്ടൂര്‍, സുജ നല്ലൂര്‍ കോട്ടയം, ജോയി തട്ടാര്‍കുന്നേല്‍ മൂവാറ്റുപുഴ, ജോമോന്‍ പള്ളികിഴക്കേല്‍ (എല്ലാവരും യു.എസ്‌.എ.), സോഫി മൂലയില്‍ പരുത്തുംപാറ.

അടിക്കടിയുണ്ടാകുന്ന കൊലപാതകങ്ങളെത്തുടര്‍ന്ന്‌ സംസ്‌ഥാനത്ത്‌ തൊഴില്‍ ചെയ്യുന്ന അന്യസംസ്‌ഥാനക്കാര്‍ പ്രത്യേക നിരീക്ഷണത്തിലാണ്‌. പശ്‌ചിമബംഗാള്‍, ബിഹാര്‍, ഒറീസ എന്നിവിടങ്ങളില്‍നിന്നുള്ള നിരവധി പേരാണ്‌ കേരളത്തിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നത്‌. നിരവധി ക്രിമിനലുകളും ഈ മേഖലയില്‍ എത്തുന്നുണ്ട്‌

ജര്‍മന്‍ ക്നാനായ കുടുംബമേള വര്‍ണ്ണാഭം


ഫുള്‍ഡാ(ജര്‍മനി): ജര്‍മനിയില്‍ 3 ദിവസമായി നടത്തപ്പെട്ട പത്തൊന്‍പതാം ജര്‍മന്‍ ക്നാനായ കുടുംബ മേള വിവിധ പരിപാടികളോടെ സമാപിച്ചു.കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍.മാത്യു മൂലക്കാട്ട് മേളയില്‍ മുഖ്യാതിഥിയായിരുന്നു. അടുത്തവര്‍ഷം കോട്ടയത്തു നടക്കുന്ന അതിരൂപതയുടെ ശതാബ്ദി ആഘോഷം വിജയിപ്പിക്കുവാന്‍ പ്രവാസി ക്നാനായക്കാരുടെ സഹായസഹകരണം ആര്‍ച്ച് ബിഷപ്പ് ഇവിടെ അഭ്യര്‍ത്ഥിച്ചു. വിദേശത്തുളള ക്നാനായക്കാര്‍ വരും തലമുറയിലേക്ക് സമുദായആചാരങ്ങളും,മൂല്യങ്ങളും കൈമാറുന്നതില്‍ വിജയം കയ് വരിച്ചതായി ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.ജര്‍മന്‍ ക്നാനായ സമൂഹം ഇതിന് ഒരു മാതൃകയാണ്യെന്ന് മാര്‍.മാത്യു മൂലക്കാട്ട് അഭിപ്രായപ്പെട്ടു. അടുത്ത വര്‍ഷം കോട്ടയം കാരിത്താസ് ഹോസ്പിറ്റലില്‍ ഹൃദയ ശസ്ത്രക്രീയയ്ക്കുളള സംവിധാനം ഉണ്ടാകുമെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.ഫാ.ബിജു ചിറത്തറ,ബ്രദര്‍.ജെബി മുക്കാച്ചിറയില്‍,മൈക്കിള്‍ ചാലക്കാട്ട് എന്നിവര്‍ ചര്‍ച്ചകള്‍ നയിച്ചു.ക്വിസ് മത്സരങ്ങള്‍,വിവിധയിനം കലാപരിപാടികള്‍,സ്പോര്‍ട്ട്സ് മത്സരങ്ങള്‍ എന്നിവ മേളയോടൊപ്പം നടത്തപ്പെട്ടു.നവ ദമ്പതികളായ കുന്നത്തേക്ക് ക്രിസിറ്റോ - മേബിള്‍ നെ ജര്‍മന്‍മേള പ്രത്യേക ആശംസകള്‍ നേര്‍ന്നു.സ്വപ്ന ഇല്ലത്തു പറമ്പില്‍, സന്‍ജു മലേമുണ്ടയ്ക്കല്‍,റ്റോബി എന്നിവര്‍ കലാസന്ധ്യകള്‍്ക്ക് നേതൃത്വം നല്കി.ഇരുപതാം ജര്‍മന്‍ ക്നാനായ കുടുംബ മേളയുടെ അദ്ധ്യക്ഷനായി ജോസ് കുസുമാലയം ബോച്ചുമിനെ തെരെഞ്ഞെടുത്തു.അടുത്ത മേള 2011 -മെയില്‍ നടക്കും.

Popular Posts

Total Pageviews